കൊച്ചി: നടി ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ (Actor Dileep) അനുയായികുളും അഭിഭാഷകനും ചേർന്ന് പ്രൊസിക്യൂഷൻ സാക്ഷിയെ സ്വാധീനിച്ചയെന്ന് റിപ്പോർട്ട്. പ്രൊസിക്യൂഷൻ സാക്ഷിയും കാവ്യ മാധവന്റെ (Kavya Madhavan) സ്ഥാപനമായിരുന്ന ലക്ഷ്യയിലെ ജീവനക്കാരനുമായിരുന്ന സാഗറിനെയാണ് മൊഴിമാറ്റി പറയാൻ സ്വാധീച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദിലീപിന്റെ ആലവുയിലെ വസതിയിൽ വെച്ച് താരവും സഹോദരൻ അനൂപും സഹോദരി ഭാർത്താവ് സുരാജും സുഹൃത്ത് ബൈജുവും പിന്നെ പേര് വെളിപ്പെടുത്താത്ത മറ്റൊരു വ്യക്തയും ചേർന്ന് നടത്തിയ ചർച്ചയിലാണ് സാക്ഷിയെ സ്വാധീനിച്ചുയെന്ന് വെളിപ്പെടുത്തൽ. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത സൗഹൃദമുണ്ടെന്ന് വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെ ഉദ്ദരിച്ച് ദൃശ്യമാധ്യമമായ റിപ്പോർട്ടർ ചാനലാണ് ഈ ചർച്ചയുടെ ഓഡീയോ പുറത്ത് വിടുന്നത്. 


ALSO READ : നടിയെ ആക്രമിച്ച സംഭവം: ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിൽ എത്തിയിരുന്നു; ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത സൗഹൃദമുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാര്‍


പ്രൊസിക്യൂഷൻ സാക്ഷിയായിരുന്ന സാഗർ ആദ്യം പോലീസിന് നൽകുന്ന മൊഴിയിൽ സംഭവം നടന്നതിന് ശേഷം പൾസർ സുനി കാവ്യ മാധവന്റെ സ്ഥാപനമായ ലക്ഷ്യയിൽ എത്തിയ ഒരു കവർ ഏൽപ്പിച്ചിരുന്നു എന്നായിരുന്നു. എന്നാൽ പിന്നീട് സാഗർ കോടതിക്ക് നൽകിയ രഹസ്യ മൊഴിയിൽ ഇത് മാറ്റി പറയുകയായിരുന്നു. 


ഇത് സംബന്ധിച്ചുള്ള ചർച്ചയുടെ ഓഡിയോയാണ് ഇപ്പോർ പുറത്ത് വന്നിരിക്കുന്നത്. ഇത് ദിലീപിനോട് സഹോദരൻ അനൂപ വ്യക്തമാക്കുന്ന സംഭാഷണത്തിൽ കേൾക്കാൻ സാധിക്കുന്നത്. ആലപ്പുഴയിലേക്ക് സാഗറിനെ അനൂപിന്റെ ഉടമസ്ഥതയിലുള്ള കാറിൽ കൊണ്ടുപോയി എന്നു അവിടെ നിന്നാണ് സാക്ഷിയുടെ മനം മാറ്റിയതെന്നും അനുപ് ദിലീപിനോടായി പറയുന്നുണ്ട്.


ALSO READ :  ദിലീപ് പ്രതിയായ കേസില്‍ ദൃശ്യങ്ങൾ കാണാൻ പൾസർ സുനിക്ക് അനുമതി


സാഗർ ദിലീപിന്റെ അഭിഭാഷകനുമായി സംസാരിച്ചോ എന്ന് ദിലീപിന്റെ ചോദ്യത്തിനാണ് അനൂപ് ആലപ്പുഴിലേക്ക് കൊണ്ടുപോയ കാര്യം വ്യക്തമാക്കുന്നത്. സാഗർ കോടതിയിൽ രഹസ്യമൊഴി നൽകിയ സാഹചര്യത്തിൽ പോലീസിന് ദിലീപിനെ ഒന്നും ചെയ്യാൻ സാധിക്കില്ലയെന്ന് ചർച്ചയിൽ ഉണ്ടായിരുന്നയാൾ അറിയിക്കുന്നുണ്ട്. ഒപ്പം സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചുയെന്ന് കോടതി അറിഞ്ഞാൽ ദിലീപിന്റെ ജാമ്യം റദ്ദാക്കുമോയെന്ന് ആശങ്ക സഹോദരി ഭർത്താവ് സുരാജും പങ്കുവെക്കുന്നുണ്ട്. 


നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായിരുന്നു ദിലീപിന് ജാമ്യം ലഭിച്ചതിന് 40 ദിവസങ്ങൾക്ക് ശേഷമാണ് ഈ ചർച്ച നടക്കുന്നത്. 2017 നവംബർ 17ന് ദിലീപിന്റെ ആലുവയിലെ വസതിയിൽ വെച്ചാണ് ഈ ചർച്ച നടന്നതെന്ന് റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്തു.


ALSO READ : നടിയെ അക്രമിച്ച കേസ്: പ്രധാന സാക്ഷി മൊഴി മാറ്റി


കഴിഞ്ഞ ദിവസം ദിലീപിനെ കേസിലെ പ്രതിയായ പൾസർ സുനിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് താരത്തിന്റെ മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ രംഗത്തെത്തിയിരുന്നു, കൂടാതെ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിനെ ഒരു വിഐപി എത്തിച്ച് നൽകിയെന്നും ബാലചന്ദ്രകുമാർ അവകാശപ്പെടുന്നുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക