കൊച്ചി : നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് ഹൈക്കോടതി സമയപരിധി നിശ്ചിയിച്ചു. മാർച്ച് 1ന് അന്വേഷണം പൂർത്തിയാക്കി റിപ്പോട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി പ്രോസിക്യൂഷനോട് നിർദേശം നൽകി. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തിലന്റെ പശ്ചാത്തലത്തിലാണ് കേസിൽ തുടരന്വേഷണം നടത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു സാക്ഷിയുടെ വെളിപ്പെടുത്തലിൽ എന്താണ് ഇത്രയ്ക്ക് അന്വേഷിക്കാനുള്ളതെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. എന്നാൽ അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ഇതുവരെ 20 സാക്ഷികളുടെ മൊഴി രേപ്പെടുത്തിയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. 


ALSO READ : Actress Attack Case : എന്തിനാണ് ദിലീപ് തുടരന്വേഷണത്തിന് തടസ്സം നിൽക്കുന്നത്? ഇരയായ നടി ഹർജിയിൽ കക്ഷി


എന്നാൽ ചില ഡിജിറ്റൽ തെളിവുകൾ കൂടി പരിശോധിക്കാനുണ്ട്. കേസിലെ പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനുമുണ്ടെന്ന് ഡിജിപി കോടതിയെ അറിയിച്ചു. എന്നാൽ കേസിന്റെ വിചാരണ നീട്ടികൊണ്ടു പോകാനാണ് പ്രോസിക്യൂഷൻ ശ്രമിക്കുന്നതെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയോട് പറഞ്ഞു.


തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപ് സമർപ്പിച്ച ഹർജിമേലാണ് കോടതി ഇക്കാര്യം നിർദേശിച്ചിരിക്കുന്നത്. ഹർജിയിൽ ഇരയായ നടിക്ക് കക്ഷി ചേരാൻ കോടതിയ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.