Actress Attack Case : എന്തിനാണ് ദിലീപ് തുടരന്വേഷണത്തിന് തടസ്സം നിൽക്കുന്നത്? ഇരയായ നടി ഹർജിയിൽ കക്ഷി

കാല താമസം ഉള്ളതു കൊണ്ട് അന്വേഷണത്തിന് വിധേയമാകേണ്ട ഒരു കാര്യം അന്വേഷിക്കാതെയിരിക്കാൻ പറ്റുമോയെന്ന് കോടതി ദിലീപിനോട് ചോദിച്ചു.

Written by - Zee Malayalam News Desk | Last Updated : Feb 21, 2022, 05:12 PM IST
  • തുടരന്വേഷണം റദ്ദാക്കണമെന്നുള്ള നടന്റെ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ചോദിച്ചത്.
  • കാല താമസം ഉള്ളതു കൊണ്ട് അന്വേഷണത്തിന് വിധേയമാകേണ്ട ഒരു കാര്യം അന്വേഷിക്കാതെയിരിക്കാൻ പറ്റുമോയെന്ന് കോടതി ദിലീപിനോട് ചോദിച്ചു.
  • എന്നാൽ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് പ്രോസിക്യൂഷൻ ശ്രമിക്കുന്നതെന്ന് ദിലീപ്
Actress Attack Case : എന്തിനാണ് ദിലീപ് തുടരന്വേഷണത്തിന് തടസ്സം നിൽക്കുന്നത്? ഇരയായ നടി ഹർജിയിൽ കക്ഷി

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം മുന്നോട്ട് പോകുന്നതിൽ ദിലീപ് തടസ്സം നിൽക്കുന്നത് എന്തിനാണെന്ന് ഹൈക്കോടതി. തുടരന്വേഷണം റദ്ദാക്കണമെന്നുള്ള നടന്റെ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ചോദിച്ചത്. കാല താമസം ഉള്ളതു കൊണ്ട് അന്വേഷണത്തിന് വിധേയമാകേണ്ട ഒരു കാര്യം അന്വേഷിക്കാതെയിരിക്കാൻ പറ്റുമോയെന്ന് കോടതി ദിലീപിനോട് ചോദിച്ചു.

എന്നാൽ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് പ്രോസിക്യൂഷൻ ശ്രമിക്കുന്നതെന്നും
ആദ്യ കേസിൽ അന്വേഷണത്തിൽ പൾസർ സുനി ദിലീപിൻ്റെ വീട്ടിൽ പോയതായി മൊഴി ഇല്ല. പിന്നീടാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഒരു പുതിയ ആളെ കൊണ്ട് വന്നു മൊഴി ഉണ്ടാക്കിയതെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു.

ALSO READ : Actress Attack Case : തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി; കക്ഷി ചേരാൻ നടിക്ക് അനുമതി

പക്ഷെ ഇതുകൊണ്ട് അന്വേഷണം തടയാൻ കഴിയല്ലന്നും ഹർജിയിൽ നാളെ വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.

കേസിൽ ഇരയായ നടിയെ കക്ഷി ചേർക്കാൻ കോടതി അനുമതി നൽകി. കക്ഷി ചേർക്കണം എന്നാവിശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി നൽകിയ അപേക്ഷയ്ക്കാണ് ഹൈക്കോടതിയുടെ അനുമതി.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News