കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതിൽ സൈബർ വിദഗ്ദൻ സായി ശങ്കറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി.
എറണകുളം സി ജെ എം കോടതി രണ്ടിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. ഇന്ന് ഏപ്രിൽ 11ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയ്ക്ക് ആരംഭിച്ച മൊഴിയെടുപ്പ് വൈകിട്ട് ആറ് മണി വരെ  നീണ്ടു നിന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും ദിലീപിന് എതിരെ തെളിവുകളുള്ള  തന്റെ ലാപ്ടോപ്പ് രാമൻപിള്ള അസോസിയേറ്റ്സ് പിടിച്ചു വെച്ചിരിക്കുകയാണെന്നുമാണ് സായ് ശങ്കർ അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി.


ALSO READ : Actress Attack Case : നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരുടെ മൊഴിയെടുത്തു; പ്രതികളുടെ ശബ്ദ സാമ്പിളുകൾ തിരിച്ചറിഞ്ഞു


സായി ശങ്കർ അന്വേഷണത്തോട് സഹകരിക്കാൻ തയാറായതോടെ വലിയ വഴിത്തിരിവാണ് കേസിൽ ഉണ്ടായത്. അഭിഭാഷകർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഫോണിലെ വിവരങ്ങൾ നീക്കം ചെയ്തെന്നും കോടതിരേഖകൾ ഉൾപ്പെടെ ഫോണിൽ ഉണ്ടായിരുന്നുവെന്നും സായി ശങ്കർ പറഞ്ഞിരുന്നു.


അതേസമയം ഇന്ന് ചോദ്യം ചെയ്യലിനായി നടി കാവ്യ മാധവനോട് ഹാജരാകണമെന്ന് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടി അസൗകര്യം അറിയിച്ചപ്പോൾ കാവ്യ തന്റെ ആലുവയിലെ പദ്മസരോവരം വീട്ടിലെത്തി ചോദ്യം ചെയ്യാമെന്ന് അന്വേഷണം സംഘത്തെ അറിയിച്ചു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.