കോഴിക്കോട്: നടിയും മോഡലുമായ ഷഹനയുടെ മരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ഷഹന എഴുതിയ ഡയറിക്കുറിപ്പുകളിൽ നിന്ന് അവർ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു എന്നതിന് തെളിവ് ലഭിച്ചിരിക്കുകയാണ്. ഭർത്താവ് സജാദിൽ നിന്നും ഭർതൃ വീട്ടുകാരിൽ നിന്നും ഷഹനയ്ക്ക് വലിയ രീതിയിൽ പീഡനം നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ഡയറിക്കുറിപ്പുകൾ. 


COMMERCIAL BREAK
SCROLL TO CONTINUE READING

പലപ്പോഴും ഷഹനയെ ഭക്ഷണം നൽകാതെ ഇവർ പട്ടിണിക്കിട്ടിരുന്നു. ചില ദിവങ്ങളിൽ ഒന്നോ രണ്ടോ ബ്രഡ് കഷ്ണം മാത്രമായിരുന്നു കഴിക്കാൻ നൽകിയിരുന്നത്. മുറി വൃത്തിയാക്കിയത് ശരിയായില്ലെന്ന് പറഞ്ഞ് സജാദിന്‍റെ വീട്ടുകാർ മർദ്ദിച്ചെന്നും ഷഹന ഡയറിയിൽ കുറിച്ചിട്ടുണ്ട്. കൂടാതെ സജാദിന്‍റെ വീട്ടിൽ കിട്ടിയത് വേലക്കാരിയുടെ പരിഗണന മാത്രമാണെന്നും ഡയറിയിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ എസിപി സുദർശന് ഷഹനയുടെ ഡയറി കൈമാറും.


ഷഹനയുടേത് ആത്മഹത്യയെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ ഭർത്താവ് സജാദിനെതിരെ ഷഹനയുടെ കുടുംബം ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് പോലീസ് ശാസ്ത്രീയ പരിശോധന നടത്തിയത്. ഇതിനെ തുടർന്ന പിടിയിലായ സജാദിനെ അന്വേഷണ സംഘം വാടക വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.


Also Read: Shahana Death Case: ഫുഡ് ഡെലിവറിയുടെ മറവിൽ മയക്കുമരുന്ന് വ്യാപാരം; ലഹരി ഉപയോഗത്തിനുള്ള ഉപകരണങ്ങളും വീട്ടിൽ നിന്ന് കണ്ടെത്തിയെന്ന് പോലീസ്


രാസപരിശോധന ഫലം കൂടി ലഭിച്ചാൽ മാത്രമെ മരണം ആത്മഹത്യയാണോ എന്നത് അന്തിമമായി സ്ഥിരീകരിക്കാൻ കഴിയൂ. സജാദ് ഓൺലൈൻ ഭക്ഷണ വിതരണത്തിനിടെ ലഹരി വിൽപ്പന നടത്തിയിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നിലവിൽ ആത്മഹത്യാപ്രേരണ, സ്ത്രീപീഡനം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് സജാദിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സജാദിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണക്കുകൂട്ടൽ. 


ഷഹനയുടെ ശരീരത്തിൽ പരിക്കുകളുണ്ടായിരുന്നെന്ന് അമ്മ ഉമൈബ വെളിപ്പെടുത്തിയിരുന്നു. ഷഹനയുടെ രണ്ട് ചെവികളിലും നീലിച്ച പാടുകളുണ്ട്. അടിച്ചതുപോലെയുള്ള പാടുകളാണ്. രണ്ട് കൈക്കും പൊട്ടലുണ്ട്. കഴുത്തിലും വിരലുകൾ അമർന്നതുപോലുള്ള പാടുകളുണ്ടെന്നും ഉമൈബ പറഞ്ഞു. പലദിവസങ്ങളിലും ഭക്ഷണം നൽകാറില്ലെന്ന് മകൾ പറയുമായിരുന്നെന്നും മകളെ കൊന്നുകളയുമെന്ന് ഭർത്താവ് സജാദ് ഭീഷണിപ്പെടുത്തിയിരുന്നെന്നും ഉമൈബ മുൻപ് പറഞ്ഞിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.