ദിസ്പൂർ​: ഭീകരവാദ ​ഗ്രൂപ്പുകളായ അൽ-ഖ്വയ്ദ ഇന്ത്യൻ സബ് കോണ്ടിനെന്റുമായും (എക്യുഐഎസ്) അൻസറുല്ല ബംഗ്ലാ ടീമുമായും (എബിടി) ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് ഭീകരരെ ആസാമിലെ ഗോൾപാറ ജില്ലയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഓ​ഗസ്റ്റ് ഇരുപതിന് ഇവരെ അറസ്റ്റ് ചെയ്തതായാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. അറസ്റ്റിലായ ബം​ഗ്ലാദേശിൽ നിന്നെത്തിയ ഭീകരർക്ക് ഇന്ത്യയിൽ നിന്ന് സഹായം ലഭിച്ചതായി അറസ്റ്റിന് ശേഷം എസ്പി വിവി രാകേഷ് റെഡ്ഡി എഎൻഐയോട് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതികൾ എക്യുഐഎസിലെ അം​ഗങ്ങളാണെന്ന് സമ്മതിച്ചു. എക്യുഐഎസിന്റെയും എബിടിയുടെയും ബാർപെറ്റ, മൊറിഗാവ് മൊഡ്യൂളുകളുമായി അവർക്ക് നേരിട്ട് ബന്ധമുണ്ട്. അൽ-ഖ്വയ്ദ ഭീകരവാദ ​ഗ്രൂപ്പുമായി ബന്ധപ്പെട്ട നിരവധി രേഖകളും മൊബൈൽ ഫോണുകളും സിം കാർഡുകളും ഐഡി കാർഡുകളും പ്രതികളിൽ നിന്ന് പിടിച്ചെടുത്തതായും വിവി രാകേഷ് റെഡ്ഡി പറ‍ഞ്ഞു. ജൂലൈയിൽ, തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ആറ് മദ്രസ അധ്യാപകരടക്കം 17 പേരെ അറസ്റ്റ് ചെയ്തിരുന്നു.


ALSO READ: Somalia hotel attack: സൊമാലിയയിലെ ഹോട്ടലിൽ ബന്ദികളാക്കിയവരിൽ 12 പേരെ ഭീകരർ വധിച്ചതായി റിപ്പോർട്ട്



അൽ-ഖ്വയ്ദ ഇന്ത്യൻ സബ് കോണ്ടിനെന്റുമായും ബംഗ്ലാദേശ് ആസ്ഥാനമായുള്ള അൻസറുല്ല ബംഗ്ലാ ടീം (എബിടി) എന്നിവയുൾപ്പെടെയുള്ള ആഗോള ഭീകര സംഘടനകളുമായുള്ള ബന്ധത്തിന്റെ പേരിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് സർക്കാർ നിയന്ത്രണത്തിലുള്ള മദ്രസകൾ ഇതിനകം അടച്ചുപൂട്ടിയതായി മുഖ്യമന്ത്രി ഹിമന്ദ ബിശ്വശർമ അറയിച്ചിരുന്നു. ഒരെണ്ണം സീൽ ചെയ്തതായും കുട്ടികളെ അവിടെ നിന്ന് അടുത്തുള്ള സ്കൂളിലേക്ക് മാറ്റാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയതായും ഹിമന്ദ ബിശ്വശർമ വ്യക്തമാക്കിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.