ആലപ്പുഴ: കൃഷി ഓഫീസര്‍ പ്രതിയായ കള്ളനോട്ടുകേസിലെ പ്രധാന പ്രതി പിടിയില്‍.  ഇയാളെ പാലക്കാട് വാളയാറില്‍ നിന്നുമാണ് പിടികൂടിയത്. ഇയാളുടെ പിന്നില്‍ വന്‍ മാഫിയയുണ്ടെന്ന് ജിഷമോൾ പോലീസിന് മൊഴി നൽകിയിരുന്നു. പിടികൂടിയ കളളനോട്ടുകള്‍ അച്ചടിച്ചത് വിദേശത്തു നിന്നാണോ എന്ന സംശയം പോലീസിനുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Crime News: മറ്റൊരു വിവാഹത്തിനൊരുങ്ങിയ കാമുകന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച കാമുകി അറസ്റ്റിൽ! 


ഇതിന്റെ അടിസ്ഥാനത്തിൽ കേസ് ദേശീയ അന്വേഷണ ഏജന്‍സികളും നിരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജിഷക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് ജിഷയുടെ അഭിഭാഷകൻ വാദിക്കുകയും ജിഷ അത് സമ്മതിക്കുകയും ചെയ്ത സാഹചര്യത്തിൽ  കോടതിയുടെ നിര്‍ദേശ പ്രകാരം ജിഷയെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.


Also Read: Nava Pancham Yoga:ശനിയോടൊപ്പം ഈ രാശിയുടെ സംഗമം ഈ 5 രാശിക്കാരെ ലക്ഷാധിപതികളാക്കും 


ഇതിനിടയിൽ ജിഷയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പോലീസ് ശേഖരിച്ചു. കളളനോട്ട് ഇടപാടുമായി ബന്ധപ്പെട്ട സൂചനകൾ ബാങ്ക് രേഖകളിൽ നിന്നും ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലായിരുന്നു പോലീസ് ഇങ്ങനൊരു നടപടി സ്വീകരിച്ചത്.  മാത്രമല്ല ചാരുംമൂട്, കായകുളം എന്നിവിടങ്ങളിൽ നിന്ന് അടുത്തിടെ കള്ളനോട്ടുകൾ പിടിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ ജിഷയ്ക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.