Alappuzha : ആലപ്പുഴ ചേർത്തലയിൽ സഹോദരി ഭാർത്താവിന്റെ വീട്ടിൽ മരിച്ച ഹരികൃഷ്ണയുടെ മരണം കൊലപാതകമാണെന്ന് (Alappuzha Cherthala Murder Case) സ്ഥിരീകരിച്ച് പൊലീസ്. കേസിൽ പ്രതിയായ സഹോദരി ഭർത്താവ് രതീഷ് ഹരികൃഷ്ണയെ കൊലപ്പെടുത്തിയതാണെന്ന് കുറ്റം സമ്മതിക്കുകയും ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊല്ലപ്പെടുത്തുന്നതിന് മുമ്പ് പ്രതിയും യുവതിയും വാക്കേറ്റം ഉണ്ടാകുകയും അതെ തുടർന്ന് ഹരികൃഷ്ണയെ മർദിച്ചപ്പോൾ ബോധരഹിതയാകുകയായിരുന്നു. തുടർന്ന് പ്രതി യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് രതീഷ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമെ മരണ കാരണം സ്ഥിരീകരിക്കു എന്ന് പൊലീസ് വ്യക്തമാക്കുകയും ചെയ്തു.


ALSO READ : Alappuzha: യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹോദരീ ഭർത്താവ് പിടിയിൽ


ഹരികൃഷ്ണ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു ഇതെ തർക്കത്തിനിടെയാണ് കൊലപാതകം നടന്നത്. നേരത്തെ പ്രതിയും കൊല്ലപ്പെട്ട തമ്മിൽ അടുത്തിലായിരുന്നു എന്ന് പ്രതി മൊഴി നൽകിയെന്ന് പൊലീസ് അറിയിച്ചു. അതിനിടയിൽ ഹരികൃഷ്ണ മറ്റൊരാളുമായി പ്രണയത്തിലാകുകയും വിവാഹത്തിനായി തയ്യാറെടുക്കുന്നു എന്ന് പ്രതി അറിഞ്ഞതോടെയാണ് തർക്കത്തിനും കൊലപാതകത്തിനും വഴിവെച്ചത്. 


ALSO READ : Alappuzha: യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി; സഹോദരിയുടെ ഭർത്താവ് ഒളിവിൽ


ആലപ്പുഴ മെഡിക്കൽ കോളേജിൽ താൽക്കാലിക നഴ്സായി ജോലി ചെയ്തി വരുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രി നഴ്സായ സഹോദരിയ്ക്ക് വെള്ളിയാഴ്ച രാത്രി ജോലിയുണ്ടായതിനാൽ കുട്ടികളെ നോക്കാനായി രതീഷ് ഹരികൃഷ്ണയെ വീട്ടിലേക്ക് വരുത്തിയത്. സംഭവത്തെ തുടർന്ന് ഒഎറണാകുളത്തെ സ്വകാര്യ ആശുപത്രി നഴ്സായ സഹോദരിയ്ക്ക് ഇന്നലെ രാത്രി ജോലിയുണ്ടായതിനാൽ കുട്ടികളെ നോക്കാനായി രതീഷ് ഹരികൃഷ്ണയെ വീട്ടിലേക്ക് വരുത്തി ഒളിവിൽ പോകുകയായിരുന്നു.


ALSO READ : Anannyah Kumari Partner: അനനന്യയുടെ പങ്കാളി ആത്മഹത്യ ചെയ്ത നിലയിൽ


ഇന്നലെ രാത്രിയോടെയാണ് ഒളിവിലായിരുന്ന രതീഷിനെ ബന്ധു വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തുന്നത്. ചെങ്ങണ്ടയിലെ ബന്ധുവീട്ടിൽ നിന്നാണ് രതീഷിനെ പൊലീസ് പിടികൂടിയത്. തുടർന്ന് ചേർത്തല കസ്റ്റഡിയിൽ എടുത്ത പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് രതീഷ് കുറ്റം സമ്മതിച്ചത്. മരണത്തിന്റെ ഔദ്യോഗിക സ്ഥിരീകരിണത്തിനായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.