Anannyah Kumari Partner: അനനന്യയുടെ പങ്കാളി ആത്മഹത്യ ചെയ്ത നിലയിൽ

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആയിരുന്ന അനന്യ കുമാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Jul 24, 2021, 02:40 PM IST
  • അനന്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് ശേഷം ജിജു മാനസികമായി ബുദ്ധിമുട്ടിലായിരുന്നുവെന്ന് പോലീസ്
  • ഇടപ്പള്ളി ലുലുമാളിന് സമീപമുള്ള ഫ്ലാറ്റിലാണ് അനന്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
  • റേഡിയോ ജോക്കി, അവതാരക എന്നീ നിലകളില്‍ പ്രശസ്തയായിരുന്നു അനന്യ.
Anannyah Kumari Partner: അനനന്യയുടെ പങ്കാളി ആത്മഹത്യ ചെയ്ത നിലയിൽ

കൊച്ചി: മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി ജിജുവിനെയാണ് വൈറ്റിലയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ദിവസമാണ് അനന്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് ശേഷം ജിജു മാനസികമായി ബുദ്ധിമുട്ടിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആയിരുന്ന അനന്യ കുമാരിയെ (Anannyah Kumari Alex) മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് നേരത്തെ തന്നെ അനന്യ വ്യക്തമാക്കിയിരുന്നു.

Also Read: Anannyah Kumari Alex Suicide Case : ട്രാന്‍സ്‌ജെന്‍ഡർ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി

ഇതിന് ശേഷമുണ്ടായ മാനസിക സംഘർഷമാണ് ആത്മഹത്യയിലേക്ക് അനന്യയെ നയിച്ചതെന്നാണ് സുഹൃത്തുക്കൾ ആരോപിക്കുന്നത്.  അതേസമയം അനന്യയുടെ ശസ്ത്രക്രിയയിൽ ചികിത്സാ പിഴവൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രിയുടെ വാദം.

Also Read: Anannyah Kumari Alex: തൂങ്ങിമരിച്ച ട്രാൻസ്‌ജെൻഡർ അനന്യ കുമാരി അലക്സിന്റെ പോസ്റ്റ്മോർട്ടം ഇന്ന്

ഇടപ്പള്ളി ലുലുമാളിന് സമീപമുള്ള ഫ്ലാറ്റിലാണ് അനന്യയെ (Anannyah) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. റേഡിയോ ജോക്കി, അവതാരക എന്നീ നിലകളില്‍ പ്രശസ്തയായിരുന്നു അനന്യ. അനന്യയുടെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ട്രാൻസ്ജെൻഡർ (Transgender) കൂട്ടായ്മ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും അതിനെ തുടർന്ന് സമഗ്ര അന്വേഷണത്തിന് അധികൃതർ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News