ആലപ്പുഴ : ആലപ്പുഴ രൺജീത് വധക്കേസിൽ നേരിട്ട് പങ്കെടുത്ത് രണ്ട് പേർ പിടിയിൽ. പെരുമ്പാവൂരില്‍ നിന്നാണ് ഇരുവരെയും പോലീസ് പിടികൂടിയത്. കൃത്യത്തിൽ പ്രധാന പങ്ക് വഹിച്ചവരാണ് ഇവരെന്ന് സൂചനയുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡിസംബര്‍ 19-നാണ് ബൈക്കിലെത്തിയ 12 അംഗ സംഘം ബിജെപി നേതാവ് രൺജീത്തിനെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ സംഘച്ചിൻറെ സി.സി.ടീ.വി ദൃശ്യങ്ങൾ നേരത്തെ തന്നെ പോലീസിന് ലഭിച്ചിരുന്നു.


Also Read: Alappuzha Ranjith Murder | ആലപ്പുഴ രഞ്ജിത്ത് വധക്കേസിൽ മൂന്ന് പേർ കൂടി പിടിയിൽ


അതേസമയം പ്രതികൾക്ക് പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നതിനാല്‍ സുരക്ഷിത ഇടങ്ങളിലേക്ക് ഇവർ ഒളിത്താവളം മാറ്റാന്‍ ഇടയുണ്ടെന്നാണ് കേസിൽ അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഇവർക്കായി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് തിരച്ചിൽ വ്യാപിപ്പിച്ചിരുന്നു. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ പ്രതികള്‍ക്കായി കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു.


ALSO READ: രഞ്ജിത്ത് വധക്കേസ്, തെളിവെടുപ്പ് നടത്തി, പ്രതികൾ ഉപയോ​ഗിച്ച ഒരു വാഹനം കൂടി കണ്ടെത്തി


ഡിസംബർ 19-നാണ് ആലപ്പുഴ നഗരത്തിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് കൊലപാതകങ്ങൾ നടന്നത്. എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാനും, ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.