പത്തനംതിട്ട: ആംബുലന്‍സില്‍ വച്ച് ലൈംഗിക അതിക്രമ൦ നേരിട്ട കൊവിഡ് ബാധിതയായ പെണ്‍ക്കുട്ടി  അത്മഹത്യയ്ക്ക് ശ്രമിച്ചു. കോട്ടയം (Kottayam) മെഡിക്കല്‍ കോളേജില്‍ കൊറോണ വൈറസ് (Corona Virus) ചികിത്സയിലിരിക്കെയാണ് പെണ്‍ക്കുട്ടിയുടെ ആത്മഹത്യ ശ്രമം. നഴ്സുമാരും ആശുപത്രി ജീവനക്കാരും ഇടപെട്ടതിനെ തുടര്‍ന്നാണ്‌ ജീവന്‍ രക്ഷിക്കാനായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; യുവാവ് അറസ്റ്റിൽ..!


വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ഉച്ചഭക്ഷണം കഴിച്ച് കുളിമുറിയിലേക്ക് പോയ പെണ്‍ക്കുട്ടി പുറത്തിറങ്ങാന്‍ വൈകിയതോടെ നഴ്സുമാര്‍ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. വാതില്‍ തുറക്കാതെ വന്നതോടെ സുരക്ഷാ ജീവനക്കാര്‍വാതില്‍ തകര്‍ത്ത് അകത്തുകയറുകയായിരുന്നു. 


പ്രണയാഭ്യര്‍ത്ഥന നിരസിച്ചപ്പോള്‍ അപവാദപ്രചരണം, 19കാരി ജീവനൊടുക്കി... രണ്ടു പേര്‍ അറസ്റ്റില്‍


പരീക്ഷാ വിജയവുമായി ബന്ധപ്പെട്ടുള്ള പ്രശ്നത്തിന്‍റെ പേരിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് സൂചന. സെപ്റ്റംബര്‍ അഞ്ചിനാണ് ആറന്മുളയില്‍ COVID 19 രോഗിയായ പെണ്‍ക്കുട്ടിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡനത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ അറസ്റ്റിലായി.


നടിമാരുടെയും അവതാരകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പോണ്‍ സൈറ്റില്‍‍... 25കാരന്‍ അറസ്റ്റില്‍


ആശുപത്രിയിലേക്ക് പോകുംവഴി ആളൊഴിഞ്ഞ സ്ഥലത്ത് വച്ചാണ് ഇയാള്‍ കുട്ടിയെ പീഡനത്തിനിരയാക്കിയത്. ആശുപത്രിയിലെത്തിയ പെണ്‍ക്കുട്ടി തനിക്ക് നേരിട്ട ദുരനുഭവം ആശുപത്രി അധികൃതരോട് പങ്കുവച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ആദ്യം പത്തനംതിട്ട (Pathanamthitta) ജില്ലാ ആശുപത്രിയിലായിരുന്ന പെണ്‍ക്കുട്ടിയെ പിന്നീടാണ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.