ചെന്നൈ: തന്നെ കയറിപ്പിടിച്ച 'സ്വാമി'യെ പൊതിരെ തല്ലി വിദേശ വനിതാ. തമിഴ്നാട്ടിലെ തിരുവണ്ണാമലയിലാണ് സംഭവം. ആത്മീയ അന്വേഷണത്തിന്‍റെ ഭാഗമായി എത്തിയ വനിതയെയാണ് സ്വയം പ്രഖ്യാപിത സ്വാമി കയറിപ്പിടിച്ചത്. ആയോധകലകളില്‍ വിദഗ്തയായ യുവതിയെയാണ് 'പാവ൦ സ്വാമി' കയറിപ്പിടിച്ചത്‌. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രസവിക്കാനിടം തേടിയ പൂച്ചയോട് കൊടുംക്രൂരത; ബോധമില്ലാതെ ഓടയില്‍ കിടന്നത് മൂന്ന് ദിവസം!


ഇയാളെ മര്‍ദിച്ച് അവശനാക്കിയ ശേഷം പോലീസിനെ യുവതി 'സ്വാമി'യെ അവര്‍ക്ക് കൈമാറി. തമിഴ്നാട്ടി(Tamil Nadu)ലെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനായി കഴിഞ്ഞ മാര്‍ച്ചിലാണ് യുവതി തിരുവണ്ണാമലയില്‍ എത്തിയത്. എന്നാല്‍, കൊറോണ വൈറസ് (Corona Virus) വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൌണ്‍ (Corona Lockdown) പ്രഖ്യാപിച്ചതോടെ അമേരിക്കന്‍ പൗരയായ യുവതിയുടെ മടക്കയാത്ര മുടങ്ങി. 


10 വര്‍ഷത്തിനിടെ 5000 തവണ പീഡനം, 143 പേര്‍ക്കെതിരെ പരാതിയുമായി യുവതി


ഇതേതുടര്‍ന്ന്, രമണ മഹര്‍ഷിയുടെ ആശ്രമത്തിനും അരുണാചല ക്ഷേത്രത്തിനും സമീപത്തായി യുവതി വീട് വാടകയ്ക്ക് എടുത്തു. ഇവിടെ തനിച്ചു താമസിച്ചു വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം വീടിനു പുറത്ത് നില്‍ക്കുമ്പോള്‍ 'സ്വാമി' യുവതിയെ ആക്രമിച്ചത്. വീടിനുള്ളിലേക്ക് വലിചിഴച്ച് കൊണ്ടുപ്പോയി പീഡിപ്പിക്കാനായിരുന്നു ശ്രമം. എന്നാല്‍, യുവതി ഇതിനെ എതിര്‍ത്തു. കൂടുതല്‍ ശക്തിയില്‍ അകത്തേക്ക് വലിച്ചതോടെ യുവതി തന്റെ കഴിവുകള്‍ പുറത്തെടുക്കുകയായിരുന്നു.


പാസ്‌വേര്‍ഡിനെ ചൊല്ലി തർക്കം; സുഹൃത്തിനെ ചുറ്റികകൊണ്ട് അടിച്ചു കൊന്നു..!


എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത രീതിയിലാണ്‌ വനിതാ ഇയാളെ അടിച്ചു പരിക്കേല്‍പ്പിച്ചത്. ക്ഷേത്രത്തിനു സമീപം കഴിയുന്ന നാമക്കല്‍ സ്വദേശി മണികണ്ഠന്‍ എന്ന സ്വയം പ്രഖ്യാപിത സ്വാമിയാണ് പിടിയിലായത്. സ്ത്രീത്വത്തെ അപമാനിക്കല്‍, അതിക്രമിച്ചു കയറല്‍, ആക്രമിച്ചു പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്ത പോലീസ് സംഭവത്തില്‍ അന്വേഷണ൦ ആരംഭിച്ചു.