കണ്ണൂർ: കണ്ണൂരിലെ മാതമംഗലത്ത് സ്വത്തിന് വേണ്ടി അമ്മയെ സ്വന്തം മക്കൾ ക്രൂരമായി മർദ്ദിച്ചു. തൊണ്ണൂറ്റി മൂന്ന് വയസായ മീനാക്ഷയമ്മയെയാണ് മക്കൾ ക്രൂരമായി മർദ്ദിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ മരിച്ച മകളുടെ സ്വത്ത് വീതിച്ച് നൽകണമെന്ന് പറഞ്ഞായിരുന്നു നാലു മക്കലും ചേർന്ന് അമ്മയെ മർദ്ദിച്ചത്. മർദ്ദനത്തിൽ മീനാക്ഷിയമ്മയ്‌ക്ക് കൈക്കും കാലിനും നെഞ്ചിനും പരിക്കേറ്റിട്ടുണ്ട്. 


Also Read: സ്വകാര്യ ചിത്രങ്ങൾ കാണിച്ച് ബ്ലാക്ക്മെയിൽ ; രണ്ട് പത്താം ക്ലാസ് വിദ്യാർഥിനികളും ഇൻസ്റ്റാഗ്രാം സുഹൃത്തും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി


സംഭവം നടക്കുന്നത് ഈ മാസം 15 ന് മീനാക്ഷയമ്മയുടെ വീട്ടിൽ വച്ചാണ്.  നാലു മക്കളും ചേർന്ന് നടത്തിയ ഉപദ്രവവും സംഭാഷണവും മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് റെക്കോർഡ് ചെയ്തത്.  ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.


നാലുപേരും ചേർന്ന് അമ്മയുടെ കൈ പിടിച്ചു തിരിച്ചു, കാലിൽ ചവിട്ടി പിടിച്ചു ശേഷം അമ്മയുടെ നെഞ്ചിലും പരിക്കേൽപ്പിച്ചു. എന്നിട്ട് അമ്മയിൽ നിന്നും ബലമായി ഒപ്പിട്ട് വാങ്ങുകയായിരുന്നു.   സംഭവത്തിൽ നാല് മക്കൾക്കെതിരെ വീന്ദ്രൻ, അമ്മിണി, സൗദാമിനി, പത്മിനി പോലീസ് കേസെടുത്തിട്ടുണ്ട്.  


Also Read: പിണറായി വിജയൻ സർക്കാർ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് നടന്നത് 47 രാഷ്ട്രീയ കൊലപാതകങ്ങൾ; ഇരയായവരിൽ ഏറെയും RSS-BJP പ്രവർത്തകർ


പത്ത് മക്കളുള്ള മീനാക്ഷിയമ്മയുടെ മൂന്ന് മക്കൾ നേരത്തെ മരിച്ചിരുന്നു. ഇതിൽ മരിച്ച മകളായ ഓമനയുടെ സ്വത്ത് മറ്റ് മക്കൾക്ക് വീതിച്ച് തരണമെന്ന് പറഞ്ഞായിരുന്നു മർദനം. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.