തിരുവനന്തപുരം : സംസ്ഥാനത്ത് 2016ൽ LDF സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം 47 രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടായതായി കണക്ക്. സംസ്ഥാനത്തെ ക്രൈം റിക്കോർഡ് ബ്യൂറോയുടെ (Kerala State Crime Record Bureau) കണക്ക് പ്രകാരം ഈ 2021ൽ മാത്രം എട്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നിരിക്കുന്നത്. ഈ കൊല്ലപ്പെട്ടവരുടെ കണക്കിൽ RSS-BJP പ്രവർത്തകരാണ് ഏറ്റവും കൂടതലുള്ളത്.
2016 മെയ് 25 മുതൽ 2021 ഡിസംബർ 19വരെയുള്ള കണക്കുകൾ പ്രകരാം 19 ആർഎസ്എസ്-ബിജെപി പ്രവർത്തകരും 12 സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരും ആറ് മുസ്ലീം ലീഗ് പ്രവർത്തകരുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. കൂടാതെ നാല് കോൺഗ്രസ് പ്രവർത്തകരും രണ്ട് എസ്ഡിപിഐ പ്രവർത്തകരുടെ മരണവും ക്രൈം റിക്കോർഡ് ബ്യുറോയുടെ കണക്കിലുണ്ട്.
ഇതിൽ ഏറ്റവും കൂടുതൽ കൊലപാതകം നടന്നിരിക്കുന്നത് കണ്ണൂർ ജില്ലയിലാണ്, 11 പേരാണ് കണ്ണൂർ രാഷ്ട്രീയ കൊലക്കത്തിക്ക് ഇരയായിട്ടുള്ളത്. പിന്നാലെ 8 കേസുകളുമായി തൃശൂരുമുണ്ട്. അതേസമയം ഈ വർഷം മാത്രം രാഷ്ട്രീയ കൊലപാതകത്തിൽ മരിച്ചത് നാല് യുവനേതാക്കന്മാരാണ്.
ആലപ്പുഴയിലെ എസ്ഡിപിഐ-ബിജെപി നേതാക്കന്മാരുടെ കൊലപാതകത്തിന് മുമ്പായി ഡിസംബർ രണ്ടിന് തിരുവല്ല പെരിങ്ങര സിപിഎം പ്രവർത്തകനായ സന്ദീപനെ കൊലപ്പെടുത്തിയിരുന്നു. വ്യക്തി വൈരാഗ്യമാണെന്ന് പോലീസ് ആദ്യം അറിയിച്ചിരുന്നെങ്കിൽ പിന്നീട് സിപിഎം നേതാവിന്റെ മരണം രാഷ്ട്രീയ കൊലപാതകമെന്നാണ്.
നവംബർ 15ന് പാലക്കാട് മമ്പറത്ത് അർഎസ്എസ് പ്രവർത്തകനായ സഞ്ജിത്തിനെ നടുറോഡിലിട്ട് പട്ടാപകൽ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ആക്രമണത്തിന് പിന്നിലുള്ള എസ്ഡിപിഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ALSO READ : Alappuzha Political Murder| എസ്.ഡി.പി.ഐ നേതാവിനെ ഇടിച്ചിട്ട കാർ കണ്ടെത്തി, രണ്ട് പേർ അറസ്റ്റിൽ
കൊച്ചി മഹാരാജാസ് കോളേജിൽ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ അഭിമന്യു കേസും, പെരിയയിൽ സിപിഎം മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ വരെ പ്രതിപട്ടികയിൽ ഉള്ള ശരത് ലാൽ കൃപേഷ് എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മരണവും ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...