സ്വകാര്യ ചിത്രങ്ങൾ കാണിച്ച് ബ്ലാക്ക്മെയിൽ ; രണ്ട് പത്താം ക്ലാസ് വിദ്യാർഥിനികളും ഇൻസ്റ്റാഗ്രാം സുഹൃത്തും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി

കൊലപ്പെടുത്താനുള്ള മാർഗം വിദ്യാർഥിനികൾ നൽകിയത് ഈ ഇൻസ്റ്റാഗ്രം സുഹൃത്താണ്

Written by - Zee Malayalam News Desk | Last Updated : Dec 20, 2021, 07:39 PM IST
  • കൊലപ്പെടുത്താനുള്ള മാർഗം വിദ്യാർഥിനികൾ നൽകിയത് ഈ ഇൻസ്റ്റാഗ്രം സുഹൃത്താണ്.
  • 20 വയസുകാരനായ പ്രേംകുമാറിനെയാണ് ഡിസംബർ 19 ഞായറാഴ്ച ചെന്നൈ വണ്ടലൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
  • പെൺക്കുട്ടികളുടെ സ്വകാര്യ ചിത്രങ്ങളെടുത്ത പ്രേംകുമാർ ഭീഷിണിപ്പെടുത്തി വിദ്യാർഥിനികളിൽ നിന്ന് ഏകദേശം 1.5 ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പോലീസ് അറിയിക്കുന്നത്.
സ്വകാര്യ ചിത്രങ്ങൾ കാണിച്ച് ബ്ലാക്ക്മെയിൽ ; രണ്ട് പത്താം ക്ലാസ് വിദ്യാർഥിനികളും ഇൻസ്റ്റാഗ്രാം സുഹൃത്തും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി

ചെന്നൈ : വിദ്യാർഥിനികളെ അവരുടെ സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ബാക്ക്മെയിൽ (Blackmail) ചെയ്ത കോളേജ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ രണ്ട് പത്താം ക്ലാസ് വിദ്യാർഥിനികളെയും ഇവരുടെ ഒരു ഇൻസ്റ്റഗ്രാം സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപ്പെടുത്താനുള്ള മാർഗം വിദ്യാർഥിനികൾ നൽകിയത് ഈ ഇൻസ്റ്റാഗ്രം സുഹൃത്താണ്.

20 വയസുകാരനായ പ്രേംകുമാറിനെയാണ് ഡിസംബർ 19 ഞായറാഴ്ച ചെന്നൈ വണ്ടലൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പെൺക്കുട്ടികളുടെ സ്വകാര്യ ചിത്രങ്ങളെടുത്ത പ്രേംകുമാർ ഭീഷിണിപ്പെടുത്തി വിദ്യാർഥിനികളിൽ നിന്ന് ഏകദേശം 1.5 ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പോലീസ് അറിയിക്കുന്നത്.  

ALSO READ : അവിഹിത ബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷിണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

പണം നൽകാൻ എന്ന പേരിൽ പെൺക്കുട്ടികൾ പ്രേംകുമാറിനെ ഒഴിഞ്ഞയിടത്ത് വിളിച്ച് വരുത്തി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവാവിനോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് സംഭവം പ്രേംകുമാറിന്റെ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. 

മരിച്ച യുവാവ് നേരത്തെ ഈ പെൺക്കുട്ടികളും തമ്മിൽ സുഹൃത്തുക്കളായിരുന്നു. അതിനിടെ യുവാവ് പെൺക്കുട്ടികളുടെ സ്വകാര്യ ചിത്രങ്ങളെടുക്കുകയായിരുന്നു. തുടർന്ന് ഇത് ഉപയോഗിച്ച് മരിച്ച യുവാവ് പെൺക്കുട്ടികളിൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നുയെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

ALSO READ : പ്രണയ നൈരാശ്യം: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവും മരിച്ചു

പിന്നീട് നടന്ന അന്വേഷണത്തിൽ പെൺക്കുട്ടികൾക്ക് പ്രേംകുമാറിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്താനുള്ള പദ്ധതി സജ്ജമാക്കി കൊടുത്ത് ഇവരുടെ ഇൻസ്റ്റാഗ്രാം സുഹൃത്താണെന്ന് പോലീസ് കണ്ടെത്തി. ഇൻസ്റ്റ്ഗ്രം സുഹൃത്ത് നൽകിയ പദ്ധതി പ്രകാരം യുവാവിനെ തട്ടികൊണ്ട് പോയി ഒഴിഞ്ഞടത്ത ഒരു മുറിയിൽ കൊണ്ടിടുകയും ചെയ്തു. അവിടെ വെച്ച് പ്രേംകുമാറിനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് സമീപത്തെ ഒരു ഒഴിഞ്ഞ ഇടത്ത് കുഴിച്ചിടുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

More Stories

Trending News