Palakkad : കൊയമ്പത്തൂർ അമൃതയിലെ (Amrita University) എഞ്ചിനിയറിങ് ഗവേഷക വിദ്യാർഥിനി (Research Scholar) വീട്ടിൽ തൂങ്ങി മരിച്ച (Suicide) നിലയിൽ കണ്ടെത്തി. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ കൃഷ്ണകുമാരിയാണ് ഇന്നലെ രാത്രിയോടെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

33കാരിയായ കൃഷ്ണ കുമാരി കൊയമ്പത്തൂർ അമൃത വിശ്വവിദ്യാപീഠത്തിൽ 5 ഇലക്ട്രോണിക് ആൻഡ് ഇലക്ട്രിക്കൽ എഞ്ചനിയറിങ്ങിൽ ഗവേഷണം നടത്തി വരികയായിരുന്നു. കൃഷ്ണകുമാരിയുടെ ഗവേഷണ പ്രബന്ധം കഴിഞ്ഞ ദിവസം കോളേജ് അധികൃതർ നിരസച്ചതിന്റെ പിന്നാലെയായിരുന്നു ആത്മഹത്യയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.


ALSO READ ; Ramesh Valiyasala Suicide : എന്ത് പറ്റി രമേഷേട്ടാ...?? എന്തിനു ചേട്ടാ ഇങ്ങനൊരു കടും കൈ? രമേശ് വലിയശാലയുടെ മരണത്തിൽ ഞെട്ടൽ മാറാതെ സിനിമ-സീരിയൽ ലോകം


"കോളേജിൽ കഴിഞ്ഞ ദിവസം കൃഷ്ണകുമാരി എത്തിയിരുന്നു, എന്നാൽ പ്രബന്ധം ഓരോ നിസാര കാരണങ്ങൾ പറഞ്ഞ നിരസിക്കുകയായിരുന്നു" കൃഷ്ണകുമാരിയുടെ സഹോദരി രാധിക പറഞ്ഞു.


മെറിറ്റിലാണ് കൃഷ്ണകുമാരി സ്വകാര്യ യൂണിവേഴ്സിറ്റിയായ അമൃതയിൽ ഗവേഷണത്തിന് ചേരുന്നത്. ഏകദേശം അഞ്ച് വർഷത്തോളമായി ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ എഞ്ചിനിയറങ്ങിൽ ഗവേഷണം നടത്തുകയായിരുന്നു കൃഷ്ണകുമാരി. ഡോ. എൻ രാധികയുടെ കീഴിലായിരുരന്നു കൃഷ്ണകുമാരി തന്റെ ഗവേഷണം നടത്തിയിരുന്നത്. 


ALSO READ : Suicide : അങ്കമാലിയിൽ അമ്മ മക്കളെ തീവെച്ചു കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു


"അമൃതയിലെ അധ്യാപകർ കൃഷ്ണകുമാരിയെ മാനസികമായി പീഡിപ്പിച്ചു, അതോടൊപ്പം ഗവേഷണം പൂർത്തിയാക്കാൻ അനുവദിച്ചില്ല" സഹോദരി രാധിക പറഞ്ഞു.


ഡോ.രാധിക നിരന്തരമായി കൃഷ്ണകുമാരിയെ മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് വിദ്യാർഥിനിയുടെ സഹോദരി പറഞ്ഞു. ഇവരുടെ മാനസിക പീഡനം സഹിക്കുന്നതിലും അപ്പുറമായതിനാലാണ് കൃഷ്ണകുമാരി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. അധ്യാപകർ കാരണം മൂന്ന് വർഷം പൂർത്തിയാക്കേണ്ട ഗവേഷണം ആറ് വർഷത്തേക്ക് കടക്കുമ്പോഴും പൂർത്തിയാക്കാൻ സാധിച്ചില്ല.


ALSO READ : Pothencode Mithuna Death: ഭർത്താവ് കാറിടിച്ച് മരിച്ചു, ഭാര്യ പാറ കുളത്തിൽ മരിച്ച നിലയിലും


ആദ്യം സിന്ധു തമ്പാട്ടിയെന്ന ഗൈഡായിരുന്നു കൃഷ്ണകുമാരിക്കായി നിയമിച്ചിരുന്നത്. പിന്നീടാണ് ഡോ.രാധികയെ കൃഷ്ണകുമാരിയുടെ ഗൈഡായി കോളേജ് നിയമിക്കുന്നത്. അധ്യാപകർക്കെതിരെ പൊലീസിൽ പരാതി നൽകിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.