പാലക്കാട്: ജംങ്ഷൻ റെയിൽവേ സ്റ്റേഷനിൽ 8.1 കിലൊ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ. തുടർച്ചയായ മൂന്നാം ദിവസമാണ് ശക്തമായ കഞ്ചാവ് വേട്ട പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടക്കുന്നത്. റെയിൽവേ സംരക്ഷണ സേന ക്രൈം ഇൻ്റലിജൻസ് വിഭാഗവും എക്സൈസ് സർക്കിളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. കണ്ടെത്തിയ കഞ്ചാവിന് നാല് ലക്ഷത്തിലധികം രൂപ വില വരും


COMMERCIAL BREAK
SCROLL TO CONTINUE READING

ഷാലിമാർ- നാഗർകോവിൽ ഗുരുദേവ് എക്സ്പ്രസിൽ വന്നിറങ്ങിയ യാത്രക്കാരെ പരിശോധിക്കുന്നതിനിടയിലാണ് 8.1 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിലായത്. . സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ലോക്സഭ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ശക്തമായ പരിശോധനയാണ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടക്കുന്നത്.


ന്യൂ ഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസിൻ്റെ ജനറൽ കോച്ചിലെ  ലഗ്ഗേജ് റാക്കിൽ കിടന്ന ബാഗിൽ നിന്നും  5.5 കിലോ കഞ്ചാവാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ബുധനാഴ്ച നടത്തിയ പരിശോധനയിൽ 62 കിലോയിൽ അധികം കഞ്ചാവുമായി മലപ്പുറം സ്വദേശിയും പിടിയിലായിരുന്നു.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.