സുഹൃത്തിന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത കേണൽ അറസ്റ്റിൽ
ഇയാൾ ആരുമറിയാതെ മറ്റൊരു സ്ഥലത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് സൂപ്രണ്ട് രാജ് കുമാർ അഗർവാൾ പറഞ്ഞു.
കാൺപൂർ: സുഹൃത്തിന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത കേസിൽ കരസേന കേണൽ അറസ്റ്റില്‍. കേണൽ നീരജ് ഗെലോട്ടിനെയാണ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഇയാൾ ആരുമറിയാതെ മറ്റൊരു സ്ഥലത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് സൂപ്രണ്ട് രാജ് കുമാർ അഗർവാൾ പറഞ്ഞു.
കേണൽ നീരജ് ഗെലോട്ടിനെ അറസ്റ്റ് ചെയ്യാൻ വേണ്ടി പൊലീസ് തിങ്കളാഴ്ച മുതലേ അന്വേഷണം ആരംഭിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ മെസ്സിന് സമീപം ഇയാളുടെ മൊബൈൽ ലൊക്കേഷൻ (Mobile Location) കണ്ടെത്തിയെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നുവെന്ന് കന്റോൺമെന്റ് സർക്കിൾ അഡീഷണൽ സൂപ്രണ്ട് അറിയിച്ചു. കേണലിനെതിരെയുള്ള പരാതി ഞായറാഴ്ചയാണ് പൊലീസിന് ലഭിച്ചത്.
Also read: ഗർഭിണിയായ Anushka Sharma യുടെ ഈ പോസ്റ്റ് കണ്ടാൽ നിങ്ങളും ഒന്നു ചിരിച്ചുപോകും
കേണലിന്റെ സുഹൃത്ത് എന്നു പറയുന്നയാളും ആർമി ഉദ്യോഗസ്ഥൻ തന്നെയാണ്. സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്ന് നടത്തിയ പാർട്ടിക്കിടെയാണ് കേണൽ തന്റെ ഭാര്യയെ ബലാത്സംഗം ചെയ്തതെന്നാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. സുഹൃത്തിന്റെ ഭാര്യ റഷ്യൻ വംശജയാണ്. പത്തുവർഷമായി അവർ ഇന്ത്യയിലാണ് (India) താമസം.
പാർട്ടിക്കിടെ തനിക്ക് നൽകിയ മദ്യത്തിൽ എന്തോ മയക്കുമരുന്ന് ചേർത്തിരുന്നുവെന്നും അതുകഴിച്ച ഞാനാ അബോധാവസ്ഥയിലായിപ്പോയിയെന്നും ആ സമയത്താണ് തന്റെ ഭാര്യയെ പീഡിപ്പിച്ചതെന്നും സുഹൃത്ത് പരാതിയിൽ കുറിച്ചിട്ടുണ്ട്. മാത്രമല്ല ബലാത്സംഗം ചെറുക്കാൻ യുവതി ശ്രമിച്ചപ്പോൾ കേണൽ യുവതിയെ ആക്രമിച്ചുവെന്നും ആരോപിച്ചിട്ടുണ്ട്. യുവതി ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ മൊഴി കൊടുത്തിട്ടുണ്ട്.