Frauding: ഇന്ത്യൻ ആർമിയിൽ ജോലി വാഗ്ദാനം; വ്യജ സീലും അനുബന്ധ രേഖകളും കാണിച്ച് തട്ടിയത് മൂന്നര ലക്ഷം
കുനിയിൽ സ്വദേശിയായ യുവാവിൽ നിന്നുമാണ് പ്രതി ഇന്ത്യൻ ആർമിയിൽ ജോലി വാഗ്ദാനം ചെയ്ത് വ്യജ സീലും അനുബന്ധ രേഖകളും കാണിച്ച് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തത്
മലപ്പുറം: ഇന്ത്യൻ ആർമിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ യുവാവ് പിടിയിൽ. പെരിന്തൽമണ്ണ സ്വദേശി നോട്ടത്ത് വീട്ടിൽ ശ്രീകുമാറിന്റെ മകൻ ശ്രീരാഗ്
(22) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കുനിയിൽ സ്വദേശിയായ യുവാവിൽ നിന്നുമാണ് പ്രതി ഇന്ത്യൻ ആർമിയിൽ ജോലി വാഗ്ദാനം ചെയ്ത് വ്യജ സീലും അനുബന്ധ രേഖകളും കാണിച്ച് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തത്. പരാതിക്കാരനായ യുവാവ് ഇന്ത്യൻ ആർമിയിൽ ചേരാൻ ഫിസിക്കൽ ടെസ്റ്റ് ഉൾപ്പെടെ പൂർത്തിയായിരുന്നു. ഇതിനിടയിലാണ് പ്രതി പരാതിക്കാരനായ യുവാവിനെ മുക്കത്തെ ജിം സെൻററിൽ നിന്ന് പരിചയപ്പെടുന്നത്.
ALSO READ: Fraud: വി.എസ്.എസ്.സിയിൽ ജോലി വാഗ്ദാനം നൽകി തട്ടിയത് രണ്ടരക്കോടി; പ്രതി അറസ്റ്റിൽ
തുടർന്ന് പ്രതി ഇന്ത്യൻ ആർമിയിൽ ജോയിൻ ചെയ്തു എന്നും ഇവിടെയുള്ള ഉയർന്ന ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും പണം കൊടുത്താൽ ഇന്ത്യൻ ആർമിയിൽ ഉടൻ ജോലിക്ക്
കയറാം എന്ന് പറഞ്ഞാണ് പ്രതി തട്ടിപ്പ് നടത്തിയത്. ഇതിൻറെ അടിസ്ഥാനത്തിൽ പ്രതിയായ യുവാവിനെ വിശ്വസിച്ചു ഓൺലൈൻ പെയ്മെൻറ് വഴി 2020 മുതൽ വിവിധ സമയങ്ങളിലായി 356085 രൂപ യുവാവ് ശ്രീരാഗിന് കൈമാറുകയായിരുന്നു.
എന്നാൽ രണ്ടുവർഷം കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്ന് അന്വേഷണം നടത്തിയപ്പോഴാണ്. പരാതിക്കാരനായ യുവാവ് വഞ്ചിക്കപ്പെട്ടു എന്ന് അറിഞ്ഞത്.
തുടർന്ന് യുവാവ് അരീക്കോട് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി വിദേശത്തേക്ക് കടന്നതായി പോലീസ് കണ്ടെത്തി
ഇതിനിടയിലാണ് പ്രതിയായ ശ്രീരാഗ് ബുധനാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത് അരീക്കോട് പോലീസ് ഇറക്കിയ ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിലെ ജീവനക്കാർ പ്രതിയെ തടഞ്ഞുവെച്ച് അരീക്കോട് പോലീസിന് കൈമാറുകയായിരുന്നു. പ്രതിയും ഇയാളുടെ അയൽവാസിയും ചേർന്ന് സമാനമായ രീതിയയിൽ
നിരവധി പേരിൽ നിന്നായി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായാണ് വിവരം.
പണം മുഴുവൻ മഹാരാഷ്ട്ര സ്വദേശികളായ മൂന്ന് പേരുടെ അക്കൗണ്ടുകളിലേക്ക് എത്തിയതെന്ന് പോലീസിൻറെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ മറ്റ് പ്രതികൾ ഉണ്ടെന്നും കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ട് എന്നും സംശയിക്കുന്ന സാഹചര്യത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. തുടർ നടപടികൾ പൂർത്തിയാക്കിയ പ്രതിയെ മഞ്ചേരി സി.ജെ.എം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...