Fraud: വി.എസ്.എസ്.സിയിൽ ജോലി വാഗ്ദാനം നൽകി തട്ടിയത് രണ്ടരക്കോടി; പ്രതി അറസ്റ്റിൽ

 ഉന്നത കേന്ദ്ര ഗവൺമെന്റ് ഉദ്യോഗസ്ഥനാണെന്നും വി.എസ്.എസ്.സിയിലെ ഉദ്യോഗസ്ഥരുമായി നല്ല ബന്ധമുമുണ്ടെന്നും വ്യാജേന ഉദ്യോഗാർത്ഥികളെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്

Written by - Zee Malayalam News Desk | Last Updated : May 27, 2022, 10:03 AM IST
  • രണ്ടരകോടി രൂപയുടെ സാമ്പത്തിക ഇടപാട് പ്രതിയുടെ അക്കൗണ്ട് വഴി നടന്നിട്ടുണ്ടെന്ന് പോലീസ്
  • വി.എസ്.എസ്.സി റിക്രൂട്ട്മെന്റ് ബോർഡിലെ ഹെഡ് മുഖേന ജോലി വാങ്ങി കൊടുക്കാമെന്നും പണം വാങ്ങിയവരോട് ഉറപ്പ്
  • തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,എറണാകുളം,കോഴിക്കോട്,വയനാട് എന്നീ ജില്ലകളിലെ നിരവധി പേർ പ്രതിയുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്
Fraud: വി.എസ്.എസ്.സിയിൽ ജോലി വാഗ്ദാനം നൽകി തട്ടിയത് രണ്ടരക്കോടി; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: വിക്രം സാരാഭായ് സ്പേസ് സെൻററിൽ ജോലി ഒഴിവുണ്ടെന്ന് കാണിച്ച് ആളുകളിൽ നിന്നും കോടികൾ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ.നെടുമങ്ങാട് കുറുപുഴ ഇളവട്ടം പച്ചമല തടത്തരികത്ത് വീട്ടിൽ അനിൽ കുമാറിനെ (42)യാണ് വലിയമല പോലീസ് അറസ്റ്റ് ചെയ്തത്.

ഉന്നത ഗവൺമെന്റ് ഉദ്യോഗസ്ഥനാണെന്നും വി.എസ്.എസ്.സിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി നല്ല ബന്ധമുമുണ്ടെന്നും വ്യാജേന ഉദ്യോഗാർത്ഥികളെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പ്രധാനമന്ത്രി റോജർ പ്രോത്സാഹൻ യോജന (PMRY)പദ്ധതി പ്രകാരം വി.എസ്.എസ്.സിയുടെ തുമ്പ,വട്ടിയൂർക്കാവ്,വലിയ മല എന്നീ കേന്ദ്രങ്ങളിൽ സ്വീപർ,പ്യൂൺ,പി.ആർ.ഒ,അസിസ്റ്റൻറ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ,എഞ്ചിനീയർ തുടങ്ങിയ തസ്തികകളിൽ 750 ഒഴിവ് ഉണ്ടെന്നാണ് ആളുകളോട് പറഞ്ഞിരുന്നത്.

വി.എസ്.എസ്.സി റിക്രൂട്ട്മെന്റ് ബോർഡിലെ ഹെഡ് മുഖേന ജോലി വാങ്ങി കൊടുക്കാമെന്നും പണം വാങ്ങിയവരോട് ഉറപ്പ് നൽകി.  സംഭവം വിഎസ് സി അധികൃതർ മനസ്സിലാക്കിയതോടെയാണ് തട്ടിപ്പിൻറെ യാഥാർത്ഥ്യം പുറത്ത് വരുന്നത്.

ഇതേ തുടർന്ന് തുമ്പ വി.എസ്.എസ്.സിയിലെ  പേഴ്സണൽ ജനറൽ അഡ്മിനിസ്ട്രേഷൻ സീനിയർ ഹെഡ് ആയ ബി.അനിൽകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ  നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,എറണാകുളം,കോഴിക്കോട്,വയനാട് എന്നീ ജില്ലകളിലെ നിരവധി പേർ പ്രതിയുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. സംഭവത്തിൽ 28 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. 

രണ്ടരകോടി രൂപയുടെ സാമ്പത്തിക ഇടപാട് പ്രതിയുടെ അക്കൗണ്ട് വഴി നടന്നിട്ടുണ്ടെന്നും കൂടുതൽ  പേർ ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ളതായും തെളിവ് ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മോധാവി ഡോ:ദിവ്യ  എസ് ഗോപിനാഥിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് ഡി.വൈ.എസ്.പി  എം.കെ. സുൾഫീക്കറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News