Thiruvananthapuram : SIയെ ആക്രമിച്ച കേസിലെ ആറംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് DySPയുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിൽ എടുത്തു


COMMERCIAL BREAK
SCROLL TO CONTINUE READING

ഷൈജു, രാഹുൽ, വിഷ്ണു, ജിനു രാജ്, അനന്തു, ആദർശ്  എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. നിരവധി ക്രിമിനൽ കേസിലെ ഈ പ്രതികളെ കീഴ്പ്പെടുത്തുന്നതിനിടയിൽ  നെടുമങ്ങാട് SI സുനിൽ ഗോപിയ്‌ക്ക് മർദ്ദനം. മർദ്ദനത്തിൽ എസ് ഐയുടെ കൈ ഒടിഞ്ഞു.


ALSO READ : Sexual Assault: വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമം, നഗ്നതാ പ്രദര്‍ശനം നടത്തിയ പ്രതികളെ തിരഞ്ഞ് പോലീസ്


കരകുളം മുല്ലശ്ശേരി തോപ്പിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ബോംബും വടിവാളും നീട്ടി ഗുണ്ടകൾ ഭീക്ഷണി മുഴക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് നെടുമങ്ങാട് നിന്നും എസ് ഐ സുനിൽ ഗോപിയും സംഘവും സ്ഥലത്ത്  എത്തിയത്. നാടൻ ബോംബും വടിവാളുമായി നിൽക്കുന്ന പ്രതികളെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ ആണ് ആക്രമണം നടന്നത്.


ALSO READ : ഓൺലൈൻ പഠനത്തിന് നാലാം ക്ലാസ് വിദ്യാർഥിക്ക് MLA നൽകിയ ഫോൺ ബൈക്കിലെത്തി മോഷ്ടിച്ച 17കാരനെ പിടികൂടി


തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് SI കഴിഞ്ഞ ദിവസമാണ് നെടുമങ്ങാട് ചാർജ് എടുത്തത്. കൊലപാതക കേസിലെ പ്രതികളടങ്ങിയ ആറ് അംഗ സംഘമാണ് ആക്രമണം നടത്തിയത്. ഷൈജു മെട്ടമൂട് അനിയുടെ കൊലപാതക കേസിലെ പ്രതിയാണ്. അരുവിക്കര, പേരുർക്കട, കരമന പോലീസ് സ്‌റ്റേഷനിൽ ഇവർക്കെതിരെ കേസ് ഉണ്ട്.


ALSO READ : ഏജീസ് ഓഫീസിലെ ഉദ്യോ​ഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേ‍ർ അറസ്റ്റിൽ


ആക്രമണത്തിൽ എസ്.ഐയുടെ ഇടത് കൈ മുട്ടിന് പൊട്ടൽ ഉണ്ട്. അക്രമണത്തിനിടെ ഷൈജു ,രാഹുൽ എന്നീ രണ്ട് പേരെ എസ്ഐ ഇന്നലെ തന്നെ പിടികൂടിയിരുന്നു. മറ്റ് പ്രതികൾ ഓടി രക്ഷപ്പെട്ടിരുന്നു. അക്രമണത്തിനിടെ പ്രതികൾ മുല്ലശ്ശേരി തോപ്പിൽ നാടൻ ബോബുകൾ എറിയുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.