Sexual Assault: വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമം, നഗ്നതാ പ്രദര്‍ശനം നടത്തിയ പ്രതികളെ തിരഞ്ഞ് പോലീസ്

  വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമ ശ്രമം.  വര്‍ക്കലയിലാണ് മദ്യ ലഹരിയില്‍ ഒരു സംഘം യുവാക്കള്‍  വിദേശ വനിതകളെ കടന്നു പിടിയ്ക്കുകയും   അസഭ്യം പറയുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Jul 1, 2021, 07:52 PM IST
  • വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമ ശ്രമം.
  • ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചതെന്നും പ്രതികൾ മദ്യപിച്ചിരുന്നതായും പോലീസ് അറിയിച്ചു.
Sexual Assault: വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമം, നഗ്നതാ പ്രദര്‍ശനം നടത്തിയ പ്രതികളെ തിരഞ്ഞ് പോലീസ്

വര്‍ക്കല:  വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമ ശ്രമം.  വര്‍ക്കലയിലാണ് മദ്യ ലഹരിയില്‍ ഒരു സംഘം യുവാക്കള്‍  വിദേശ വനിതകളെ കടന്നു പിടിയ്ക്കുകയും   അസഭ്യം പറയുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്തത്.

ലൈംഗികാതിക്രമത്തിനിരയായ  (Sexual Assault) UK, ഫ്രാൻസ് സ്വദേശിനികളായ വിദേശ വനിതകൾ  വർക്കല പോലീസ് സ്റ്റേഷനിലെത്തി (Kerala Police) പരാതി നൽകി. യുവതികളുടെ പരാതി ഏറെ ഗൗരവകരമായി കാണുമെന്നും  പ്രതികളെ  ഉടന്‍  പിടികൂടുമെന്നും  വർക്കല പോലീസ് അറിയിച്ചു.

തിങ്കളാഴ്ച രാത്രി  എട്ട് മണിയോടെയാണ് സംഭവം. വര്‍ക്കല പാപനാശത്ത് സായാഹ്ന സവാരിക്ക് ഇറങ്ങിയതായിരുന്നു യുവതികള്‍.  

യുവതികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍  ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചതെന്നും പ്രതികൾ മദ്യപിച്ചിരുന്നതായും പോലീസ് അറിയിച്ചു. 
പ്രതികൾ യുവതികളോട് അസഭ്യം പറയുകയും ശരീരത്തിൽ തട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായി  പരാതിയില്‍ പറയുന്നു.  മാസ്ക്  ധരിധരിച്ചിരുന്നതിനാല്‍  യുവതികള്‍ക്ക്‌  പ്രതികളെ  തിരിച്ചറിയാൻ സാധിച്ചില്ല. 

Also Read: Maranalloor Rape Case : മാറനല്ലൂരിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ചതായി പരാതി : എട്ടുപേർ കസ്റ്റഡിയിൽ

കഴിഞ്ഞ നാല് മാസമായി വര്‍ക്കലയിലെ ഹോംസ്‌റ്റേയില്‍ താമസിച്ചുവരുന്ന വിദേശ വനിതകളാണ്  ആകമിക്കപ്പെട്ടത്‌.  എന്നാല്‍, ഇതാദ്യമല്ല യുവതികള്‍ ആക്രമിക്കപ്പെട്ടത്.   ഇവര്‍ക്കൊപ്പം താമസിയ്ക്കുന്ന മുംബൈയില്‍നിന്നുള്ള യുവതി  മുന്‍പും തനിയ്ക്കെതിരെ  അതിക്രമം നടന്നിട്ടുള്ളതായി പരാതിയിൽ ചൂണ്ടിക്കാട്ടി. 

ഇതാദ്യമല്ല കേരളത്തില്‍ വിദേശ വനിതകള്‍ ആക്രമിക്കപ്പെടുന്നത്.  2018-ല്‍  ലാറ്റ്വിയന്‍ സ്വദേശിനിയായ യുവതി അതിദാരുണമായി കൊല്ലപ്പെട്ട സംഭവം കേരളത്തിന്‍റെ പ്രതിച്ഛായയ്ക്ക് ഏറെ മങ്ങലേല്‍പ്പിച്ചിരുന്നു .

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

 

 

 

 

Trending News