തിരുവനന്തപുരം: പേട്ടയിൽ അക്കൗണ്ടന്റ് ജനറൽ ഓഫീസിലെ ജീവനക്കാരെ ആക്രിച്ച (Attack) കേസിലെ മുഖ്യ പ്രതികൾ പിടിയിൽ. രാജേഷ്, പ്രവീൺ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മയ്യനാടും കാട്ടായിക്കോണത്തുമായി ഒളിവിൽ താമസിക്കുന്നതിനിടയിലാണ് പ്രതികളെ പോലീസ് (Police) പിടികൂടിയത്. രാജേഷ് മറ്റ് അഞ്ച് കേസുകളിൽ കൂടി പ്രതിയാണ്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. പേട്ട പൊലീസ് സ്റ്റേഷന് ഒരു കിലോമീറ്റർ മാത്രം അകലെ രാത്രി നടക്കാനിറങ്ങിയ ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥരായ ഹരിയാന സ്വദേശി രവി യാദവിന്റെയും ജഗത് സിങ്ങിന്റെയും കുടുംബത്തിനാണ് ലഹരിക്കടിമകളായ (Drugs) പ്രതികളിൽ നിന്ന് ആക്രമണം നേരിടേണ്ടി വന്നത്. ഏജീസ് ഓഫീസ് ജീവനക്കാരുടെ ഭാര്യമാരെ ഇവർ കടന്നുപിടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥരെ വെട്ടിപ്പരിക്കേൽപ്പിച്ചു. സംഭവം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തമായിരുന്നു.
കത്തി ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ വിരലിനും കൈക്കുമാണ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്. ബൈക്കിലെത്തിയാണ് പ്രതികൾ ആക്രമണം നടത്തിയത്. തുടർന്ന് ഇവർ ആശുപത്രിയിലെത്തി ചികിത്സ തേടി. ആശുപത്രിയിൽ (Hospital) നിന്ന് തിരികെ വീട്ടിലെത്തിയപ്പോൾ അക്രമി സംഘം വീണ്ടും എത്തി ഭീഷണിപ്പെടുത്തി. വീടിന് മുന്നിലെത്തി ഭീഷണി മുഴക്കിയ അക്രമിസംഘം ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി പരാതിക്കാർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy