തൊടുപുഴ: നഗരസഭാ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ഉടമയുടെ നേതൃത്വത്തിൽ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ് ഗുരുതരാവസ്‌ഥയിൽ ചികിത്സയിലായിരുന്ന സ്വകാര്യ ബസ് ഡ്രൈവർ മരിച്ചു. ഇടവെട്ടി ആനകെട്ടിപ്പറമ്പിൽ സക്കീർ  ആണ് മരിച്ചത്. സംഭവത്തിൽ പ്രതികളായ ബസ് ഉടമയും മക്കളും ജീവനക്കാരും ഉൾപ്പെടെ ആറു പേരെ പോലീസ് അറസ്‌റ്റ് ചെയ്തിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ബന്ധുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കണ്ണനല്ലൂരിൽ പൊലിഞ്ഞത് 3 ജീവനുകൾ


സക്കീറിനെ മർദിച്ച സംഭവത്തിൽ പ്രതികളായ അമ്മാസ് ബസ് ഉടമ കുമ്മംകല്ല് സ്വദേശി ഒ.കെ. സലിം, ഇയാളുടെ മക്കളായ മുഹ്‌സീൻ, മൻസൂർ, സലിമിൻ്റെ സഹോദരൻ സക്കീർ, ബസിലെ കണ്ടക്ടർ കോലാനി സ്വദേശി മനു, ഡ്രൈവർ മുതലക്കോടം സ്വദേശി അമൽ എന്നിവർ നിലവിൽ റിമാൻഡിൽ കഴിയുകയാണ്.


Also Read: ശനി കൃപയാൽ ഇന്ന് ഈ രാശിക്കാർക്ക് ലഭിക്കും ഭാഗ്യ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?


തൊടുപുഴ നഗരസഭാ ബസ് സ്റ്റാൻഡിൽ കഴിഞ്ഞ 23 ന് ഉച്ചക്കായിരുന്നു സംഭവം. പുറപ്പെടുന്ന സമയത്തെച്ചൊല്ലി ഈരാറ്റുപേട്ട റൂട്ടിലോടുന്ന അമ്മാസ്, ആനകെട്ടിപ്പറമ്പിൽ എന്നീ ബസുകളിലെ ജീവനക്കാർ തമ്മിലായിരുന്നു വാക്കേറ്റവും സംഘർഷവും നടന്നത്. സംഘർഷത്തിനിടെ അമ്മാസ് ബസ് ഉടമയുടെ നേതൃത്വത്തിൽ സംഘം ചേർന്നുള്ള മർദനമേറ്റ സക്കീർ സ്‌റ്റാൻഡിൽ ബോധരഹിതനായി വീഴുകയായിരുന്നു.


Also Read: ശുക്ര-സൂര്യ സംഗമത്തിലൂടെ ശുക്രാദിത്യ യോഗം; ഇവർക്ക് ലഭിക്കും അപാര വിജയം ഒപ്പം സാമ്പത്തിക നേട്ടവും


തലയിൽ സാരമായി പരുക്കേറ്റ സക്കീറിനെ ആദ്യം തൊടുപുഴ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചവെങ്കിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഏഴല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ
പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.