പാലക്കാട്: അന്തിമ വാദം പൂർത്തിയായ അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവധക്കേസിൽ ഇന്ന് വിധി പറയും. മണ്ണാർക്കാട് എസ് സി-എസ് ടി കോടതിയാണ് കേസിൽ വിധി പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിലെ അന്തിമവാദം പൂർത്തിയായത്. നാടകീയ രംഗങ്ങൾക്കൊടുവിലാണ് കേസ് വിധി പ്രഖ്യാപനത്തിലേക്ക് എത്തുന്നതെന്നത് ശ്രദ്ധേയം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ബലാത്സംഗ ശ്രമം: ഹോസ്റ്റൽ നടത്തിപ്പുകാരിയും കാമുകനും പിടിയിൽ


2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകൾ മധുവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാതാണ് കേസ്. കേസിൽ 16 പ്രതികളാണ് ഉള്ളത്. മൂവായിരത്തിലധികം പേജുകളുളള കുറ്റപത്രത്തിൽ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്.  ഇതിൽ മധുവിന്റെ ബന്ധുക്കളുൾപ്പടെ 24 പേർ വിചാരണക്കിടെ കൂറുമാറി.  77 പേർ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. ഇതിനിടയിൽ കൂറുമാറിയ വനം വകുപ്പിലെ താൽകാലിക ജീവനക്കാരായ നാലുപേരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഇതിനിടെ കൂറുമാറിയ സാക്ഷികൾ കോടതിയിലെത്തി പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. 


Also Read: Shani Rashi Parivartan 2023: വരുന്ന 7 മാസത്തേക്ക് ഈ രാശിക്കാർക്ക് അടിപൊളി സമയം, നയിക്കും രാജകീയ ജീവിതം 


 


കൂറുമാറിയ സാക്ഷിയുടെ കാഴ്ച പരിശോധിക്കുക എന്ന അപൂർവങ്ങളിൽ അപൂർവ്വമായ സംഭവത്തിനും മണ്ണാർക്കാട്ടെ പ്രത്യേക കോടതി സാക്ഷിയായി. കോടതിയിലെത്താതെ മൂന്ന് പ്രോസിക്യൂട്ടർമാരാണ് കേസിൽ നിന്നും മാറിയത്. 2022 ഫെബ്രുവരി 18 നാണ് പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സി രാജേന്ദ്രനും അഡീഷണൽ പ്രോസിക്യൂട്ടർ രാജേഷ് എം മേനോനും ഹാജരായത്. സാക്ഷി വിസ്താരം തുടരുന്നതിനിടെ സാക്ഷികൾ നിരന്തരം കൂറു മാറിയതോടെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന മധുവിന്റെ അമ്മയുടെ ആവശ്യപ്രകാരം രാജേഷ് എം മേനോനെ പ്രോസിക്യൂട്ടറായി നിയമിക്കുകയും ചെയ്തു. സാക്ഷി വിസ്താരം ആരംഭിച്ച് പതിനൊന്നു മാസമാകുമ്പോഴാണ് കേസിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്. ഏറെ മാധ്യമ ശ്രദ്ധ നേടിയ ഈ കേസിന്റെ വിധി എന്താകുമെന്ന് ഉറ്റുനോക്കുകയാണ് കേരളക്കര. മധുവിന് നീതി തടിയുള്ള അമ്മയുടേയും സഹോദരിയുടേയും അഞ്ചുവർഷത്തെ പോരാട്ടത്തിന്റെ ഫലം എന്താകുമെന്ന് നമുക്ക് കാത്തിരുന്നു കാണാം.