Shani Rashi Parivartan 2023: നീതിയുടെ ദൈവമെന്നറിയപ്പെടുന്ന ശനി മാർച്ച് 15 ന് ശതഭിഷ നക്ഷത്രത്തിന്റെ ആദ്യ ഘട്ടത്തിലേക്ക് പ്രവേശിച്ചു. ഒക്ടോബർ 17 വരെ ഇവിടെ തുടരും. ജ്യോതിഷികളുടെ അഭിപ്രായത്തിൽ, ശനി ശതഭിഷ നക്ഷത്രത്തിൽ നിൽക്കുന്നതിലൂടെ 5 രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ ലഭിക്കുമെന്നാണ്.
ശനി ശതഭിഷ നക്ഷത്രത്തിൽ നിൽക്കുന്നതിലൂടെ 5 രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ ലഭിക്കുമെന്നാണ്. ഇവർ ഈ സമയം രാജകീയ ജീവിതം നയിക്കുകയും ജീവിതത്തിന്റെ എല്ലാ സുഖസൗകര്യങ്ങളും ആസ്വദിക്കുകയും ചെയ്യും. ഇവരുടെ വീട്ടിൽ പണത്തിന്റെയും സമ്പത്തിന്റെയും ഒഴുക്ക് ഉണ്ടാകും. ആ ഭാഗ്യ രാശികൾ ആരൊക്കെയാണെന്ന് നമുക്ക് അറിയാം...
ധനു (sagittarius): ഈ രാശിയിലുള്ളവർക്ക് തൊഴിൽ മേഖലയിൽ ഉയർച്ചയുണ്ടാകും. ഇവർക്ക് ഇൻക്രിമെന്റും പുതിയ ഉത്തരവാദിത്തങ്ങളും ലഭിക്കും. സ്ഥാനക്കയറ്റത്തിനും അവസരമുണ്ടാകും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. കുടുംബത്തോടൊപ്പം എവിടെയെങ്കിലും പോകാനുള്ള അവസരമുണ്ടാകും. ഗൃഹത്തിൽ പുതിയ വാഹനം വന്നേക്കാം. കുട്ടികളിൽ നിന്നുംനല്ല വാർത്തകൾ ലഭിക്കും.
കർക്കടകം (Cancer): ഈ രാശിക്കാർക്ക് ഈ സമയം തൊഴിൽ-ബിസിനസിൽ പുരോഗതി കൈവരിക്കാൻ കഴിയും. ഏതെങ്കിലും വസ്തു ഇടപാടിൽ വൻ ധനലാഭം ഉണ്ടാകും. ബിസിനസ്സിൽ ഉയർച്ച, സഹോദരീ സഹോദരന്മാരോടൊപ്പം ഐക്യം, വരുമാന സ്രോതസ്സുകൾ വർദ്ധിക്കും, പൂർവിക സ്വത്തുക്കൾ ലഭിക്കും, സുഹൃത്തിൽ നിന്നും സഹായം ലഭിക്കും.
മേടം (Aries): ഈ സമയം മേട രാശിക്കാരിൽ ആത്മവിശ്വാസമുണ്ടാകും. പിതാവിന്റെ പിന്തുണ ലഭിക്കും. ചെലവുകൾ പരിമിതമായിരിക്കും, വരുമാനം മുമ്പത്തേതിനേക്കാൾ വർദ്ധിക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കും. നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യം മെച്ചപ്പെടും. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിങ്ങൾക്ക് വിജയം നേടാൻ കഴിയും.
ചിങ്ങം (Leo): ചിങ്ങം രാശിക്കാരുടെ ജോലിസ്ഥലത്തെ അവസ്ഥ ഈ സമയം മെച്ചപ്പെടും. നിങ്ങൾക്ക് ട്രാൻസ്ഫർ ഉണ്ടായേക്കാം. ഗവേഷണത്തിനായി വിദേശയാത്രയ്ക്ക് സാധ്യത. കുടുംബത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ജോലിയിൽ പ്രമോഷൻ ലഭിക്കും. നിങ്ങളുടെ വരുമാനം മുമ്പത്തേക്കാൾ വർധിക്കും.
മിഥുനം (Gemini): നിങ്ങളുടെ വീട്ടിൽ എന്തെങ്കിലും മംഗളകരമായ കാര്യങ്ങൾ സംഭവിക്കാം. പഴയ സുഹൃത്തുമായി പെട്ടെന്നുള്ള കൂടിക്കാഴ്ച ഉണ്ടാകാം. ബിസിനസിൽ അവസ്ഥ മെച്ചപ്പെടും. സാമൂഹിക പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. ധനലാഭത്തിന് സാധ്യത. ബുദ്ധിപരമായ പ്രവർത്തനത്തിന്റെ നല്ല ഫലങ്ങൾ കാണാൻ കഴിയും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)