Crime News: ബലാത്സംഗ ശ്രമം: ഹോസ്റ്റൽ നടത്തിപ്പുകാരിയും കാമുകനും പിടിയിൽ

ബലാത്സംഗ ശ്രമം നടത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ.  മലപ്പുറം തിരൂർ തെക്കുമുറി ഭാഗത്ത് ശ്രീരാഗം വീട്ടിൽ ചിപ്പി ഇവരുടെ കാമുകൻ ചോറ്റാനിക്കര അയ്യൻകുഴി സ്വദേശി അരുൺകുമാർ എന്നിവരെയാണ് തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് ഇൻസ്പെക്ടർ വി.ഗോപകുമാറും സംഘവും പിടികൂടിയത്. 

Written by - Zee Malayalam News Desk | Last Updated : Mar 18, 2023, 06:33 AM IST
  • ബലാത്സംഗ ശ്രമം നടത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ
  • ചിപ്പി ഇവരുടെ കാമുകൻ ചോറ്റാനിക്കര അരുൺകുമാർ എന്നിവരെയാണ് പിടികൂടിയത്
Crime News: ബലാത്സംഗ ശ്രമം: ഹോസ്റ്റൽ നടത്തിപ്പുകാരിയും കാമുകനും പിടിയിൽ

മലപ്പുറം: ബലാത്സംഗ ശ്രമം നടത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ.  മലപ്പുറം തിരൂർ തെക്കുമുറി ഭാഗത്ത് ശ്രീരാഗം വീട്ടിൽ ചിപ്പി ഇവരുടെ കാമുകൻ ചോറ്റാനിക്കര അയ്യൻകുഴി സ്വദേശി അരുൺകുമാർ എന്നിവരെയാണ് തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് ഇൻസ്പെക്ടർ വി.ഗോപകുമാറും സംഘവും പിടികൂടിയത്. 

Also Read: Cherpu Murder: സദാചാര കൊലയിൽ നാല് പേർ ഉത്തരാഖണ്ഡില്‍ നിന്നും പിടിയിൽ

തൃപ്പൂണിത്തുറ വടക്കേക്കോട്ടയ്ക്ക് സമീപം ക്യൂൻസ് ലാൻഡ് ലേഡീസ് ഹോസ്റ്റലിൽ പെയിംഗ് ഗസ്നായി താമസിച്ചു വന്ന കോട്ടയം സ്വദേശിനിയെ മാർച്ച് ഒന്നിന് പുലർച്ചെ 3.30 മണിക്ക് ലേഡീസ് ഹോസ്റ്റൽ ഉടമ ചിപ്പിയുടെ ഒത്താശയോടെ അരുൺകുമാർ ഹോസ്റ്റലിൽ അതിക്രമിച്ചു കയറുകയും ഉറങ്ങി കിടന്ന കോട്ടയം സ്വദേശിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിലാണ് ഇരുവരേയും പോലീസ് പിടികൂടിയത്.  പുലർച്ചെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയ ഇയ്യാളെ തളളിയിട്ട ശേഷം പെൺകുട്ടി ബാത്ത് റൂമിൽ കയറി രക്ഷപെടുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാൽ ഗുണ്ടകളെ ഉപയോഗിച്ച് വകവരുത്തുമെന്നും മറ്റും രണ്ടാം പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് വഴങ്ങില്ലാ എന്നു മനസ്സിലായതോടെ പെൺകുട്ടി 82000 രൂപ ഹോസ്റ്റലിൽ നിന്നും മോഷ്ടിച്ചുവെന്ന് കാണിച്ച് ചിപ്പി ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തറിയുന്നത്. 

Also Read: Shani Rashi Parivartan 2023: വരുന്ന 7 മാസത്തേക്ക് ഈ രാശിക്കാർക്ക് അടിപൊളി സമയം, നയിക്കും രാജകീയ ജീവിതം 

 

മാർച്ച് 15 ന് ആവലാതിക്കാരി തനിക്കുണ്ടായ ദുരനുഭവത്തെ പോലീസിലറിയിക്കുകയും പോലീസ് ഈ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ്സ് രജിസ്ട്രർ ചെയ്ത് അന്വേഷണം നടത്തിവരവേ ഒന്നാം പ്രതിയെ ചോറ്റാനിക്കര ഭാഗത്തു നിന്നു. രണ്ടാം പ്രതിയെ തൃപ്പൂണിത്തുറ ഭാഗത്തു നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ പിടികൂടിയ സംഘത്തിൽ SI മാരായ എം. പ്രദീപ്, വി.ആർ. ദേഷ് ASI പ്രിയ, SCPO പ്രവീൺ എന്നിവർ ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്തു പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്  ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News