Kidnap case:ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; ആന്ധ്ര സ്വദേശികൾ പിടിയിൽ
Kidnap case arrest: തോട്ടുമുക്ക് സ്വദേശി ഷാനിൻ്റെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. ഷാനും സമീപവാസികളും ചേർന്ന് പ്രതികളെ പിടികൂടി വിതുര പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം: വിതുര തോട്ടുമുക്കിൽ ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. ആന്ധ്ര സ്വദേശിയായ ഈശ്വരപ്പയെയും സുഹൃത്ത് രേവണ്ണയെയും നാട്ടുകാർ പിടികൂടി വിതുര പോലീസിൽ ഏൽപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 8.45 ന് ആണ് സംഭവം നടന്നത്. തോട്ടുമുക്ക് സ്വദേശി ഷാനിൻ്റെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.
ഷാനും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഷാനിൻ്റെ ഭാര്യ മൂത്ത കുട്ടിക്ക് ആഹാരം കൊടുത്ത് കൊണ്ട് നിൽക്കുമ്പോൾ വീടിന്റെ സിറ്റൗട്ടിന് സമീപത്തെ ഹാളിലെ വാതിലിന് സമീപം കളിച്ച് കൊണ്ട് ഇരുന്ന കുട്ടിയെ ബലമായി പിടിച്ച് കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു.
ALSO READ: ആലപ്പുഴയിൽ സ്‌കൂള്‍ ബസിന് തീപിടിച്ചു, ബസ് പൂർണമായും കത്തിനശിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ഇത് കണ്ട പിതാവ് പുറത്ത് ഇറങ്ങിയപ്പോൾ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് ഷാനും സമീപവാസികളും ചേർന്ന് ഇവരെ പിടികൂടി വിതുര പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാളുടെ കൂടെ ഉണ്ടായിരുന്ന ആളെ ആനപ്പെട്ടി എന്ന സ്ഥലത്ത് നിന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
ഈശ്വരപ്പയുടെ സുഹൃത്ത് രേവണ്ണയെ ആനപ്പെട്ടിയിൽ നിന്നാണ് പിടികൂടിയത്. ഇതിൽ രേവണ്ണയ്ക്ക് രേഖകൾ ഒന്നും തന്നെ ഇല്ല. കുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമിച്ചുവെന്ന മാതാപിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു. പിടിയിലായവരെ ചോദ്യം ചെയ്തു വരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.