School bus caught fire: ആലപ്പുഴയിൽ സ്‌കൂള്‍ ബസിന് തീപിടിച്ചു, ബസ് പൂർണമായും കത്തിനശിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

School Bus Fire Alappuzha: ഡ്രൈവറുടെ സമയോചിത ഇടപെടൽ മൂലം തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.

Written by - Zee Malayalam News Desk | Last Updated : Jun 14, 2024, 04:34 PM IST
  • വിദ്യാര്‍ത്ഥികളുമായി പോയ ബസിനാണ് തീപിടിച്ചത്
  • ഗവൺമെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്ത് വച്ചായിരുന്നു അപകടം
  • മാന്നാര്‍ ഭൂവനേശ്വരി സ്‌കൂളിന്റെ ബസിനാണ് തീപിടിച്ചത്
School bus caught fire: ആലപ്പുഴയിൽ സ്‌കൂള്‍ ബസിന് തീപിടിച്ചു, ബസ് പൂർണമായും കത്തിനശിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ആലപ്പുഴ: ചെങ്ങന്നൂരിൽ സ്‌കൂള്‍ ബസിന് തീപിടിച്ച് ബസ് പൂർണമായി കത്തി നശിച്ചു. വിദ്യാര്‍ത്ഥികളുമായി പോയ ബസിനാണ് തീപിടിച്ചത്. ഗവൺമെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്ത് വച്ചായിരുന്നു അപകടം. മാന്നാര്‍ ഭൂവനേശ്വരി സ്‌കൂളിന്റെ ബസിനാണ് തീപിടിച്ചത്.

പുക ഉയര്‍ന്നതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തിറക്കി. അപകടത്തില്‍ സ്‌കൂള്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു. ബസില്‍ 17 കുട്ടികളാണ് ഉണ്ടായിരുന്നത്. ഡ്രൈവറുടെ സമയോചിത ഇടപെടൽ മൂലം തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.

പുക ഉയരുന്നത് കണ്ട് നാട്ടുകാർ കാർ നിർത്തിച്ചു; പിന്നാലെ കാർ കത്തിയമർന്നു, ഒഴിവായത് വൻ ദുരന്തം

വയനാട്: വയനാട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. കാർ പൂർണമായും കത്തിനശിച്ചു. യവനാർകുളം ഏറത്ത് ജെസിലിന്റെ സാൻട്രോ കാർ ആണ് കത്തിയത്. തവിഞ്ഞാൽ കഴുക്കോട്ടൂരിലാണ് അപകടം. ആർക്കും പരിക്കില്ല.

യവനാർകുളത്തുനിന്നും മാനന്തവാടിയിലേക്ക് പോകുന്ന വഴിയാണ് സംഭവം. കാറിൽ രണ്ടുപേരാണ് ഉണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് നാട്ടുകാരാണ് വാഹനം നിർത്തിച്ചത്. കാർ പൂർണമായി കത്തി നശിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News