തിരുവനന്തപുരം: രക്ഷിതാക്കള്‍ ഇല്ലാതിരുന്ന സമയത്ത് വീട്ടില്‍ക്കയറി പതിമൂന്നുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാൾ പിടിയിൽ.  കോവളം സ്വദേശി അനില്‍കുമാറിനെയാണ് പോലീസ്  പിടികൂടിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പണത്തിനായി ഉസ്ബെക്കിസ്ഥാൻ യുവതിയെ കൊലപ്പെടുത്തി; കേരളത്തിലേക്ക് കടന്ന 2 പേർ പിടിയിൽ


സംഭവം നടന്നത് വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ജോലിക്ക് പോയസമയത്ത് വീട്ടിലെത്തിയ ഇയാള്‍ കുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് കോവളം പോലീസ് പറഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


ഇതിനിടയിൽ  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 13 വർഷം തടവും 60000 രൂപ പിഴയും കോടതി വിധിച്ചു.  കാട്ടാക്കട, മംഗലയ്ക്കൽ,  റാണിവില്ലയിൽ  ബെൻറോയി ഐസക്കിനെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. പിഴ തുകയിൽ നിന്നും 50000 രൂപ അതിജീവിതയ്ക്ക് നൽകണം. പിഴ തുകയൊടുക്കിയില്ലെങ്കിൽ 10 മാസം കൂടി അധിക തടവ് അനുഭവിക്കണം. മുടവന്മുകളിലെ വാടക വീട്ടിൽ താമസിച്ചിരുന്ന കുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. കുട്ടിയുടെ മാതാവ് പ്രസവത്തിനായി ആശുപത്രിയിൽ ആയിരുന്ന സമയത്താണ് സംഭവം.


Also Read: 150 വർഷത്തിനു ശേഷം അപൂർവ സംയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അത്ഭുത നേട്ടങ്ങൾ!


 


2018-ലും, 2019-ലും ഇത് ആവർത്തിച്ചു. ഇയാളെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തപ്പോഴാണ് പീഡന വിവരം അതിജീവിത വീട്ടിൽ പറയുന്നത്. തുടർന്ന് വീട്ടുകാർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും അവിടെ നിന്നും കാട്ടാക്കട പോലീസ് എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു.


പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ. പ്രമോദ് കോടതിയിൽ ഹാജരായി. അന്നത്തെ കാട്ടാക്കട പോലീസ് ഇൻസ്‌പെക്ടർമാരായിരുന്ന ജി.സുനിൽകുമാർ, ഡി.ബിജുകുമാർ എന്നിവരാണ് അന്വേക്ഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 23 രേഖകൾ ഹരാജക്കുകയും  23 സാക്ഷികളെ വിസ്തരിക്കുകയും ചെയ്‌തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.