ബെംഗളൂരു : ഉസ്ബെക്കിസ്ഥാൻ സ്വദേശിനിയായ വനിതയെ കൊലപ്പെടുത്തി രണ്ട് പേർ കേരളത്തിൽ പിടിയിൽ. അസം സ്വദേശികളായ റോബർട്ട്, അമൃത് സോനു എന്നിവരെയാണ് ഇന്നലെ വെള്ളിയാഴ്ച ശേഷാദ്രിപുരം പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയാണ് ബെംഗളൂരുവിലെ ഒരു ഹോട്ടലിൽ തമാസിക്കുകയായിരുന്നു 37കാരിയായ ഉസബെക്ക് വനിതയെ ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്.
ബെംഗളൂരുവിലെ ജഗദീഷ് ഹോട്ടലിൽ താമസിക്കുകയായിരുന്നു വിദേശ വനിതയെയാണ് അവിടെ ജോലി ചെയ്യുകയായിരുന്നു രണ്ട് ജീവനക്കാർ ചേർന്ന് കൊലപ്പെടുത്തിയത്. തുടർന്ന് യുവതിയുടെ പക്കൾ ഉണ്ടായിരുന്നു വിദേശ നാണയം ഉൾപ്പെടെ പണവും മൊബൈൽ ഫോണുമായി പ്രതികൾ കടന്നുകളഞ്ഞു. കൃത്യം നടത്തിയതിന് ശേഷം ഇരുവരും കേരളത്തിലേക്ക് കടക്കുകയായിരുന്നു പോലീസ് അറിയിച്ചു.
കേസ് അന്വേഷണത്തിനായി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായി ബെംഗളൂരു പോലീസ് നേരത്തെ അറിയിച്ചിരുന്നു. പിടികൂടിയ പ്രതികളുടെ പക്കൽ നിന്നും ഉസ്ബെക്കിസ്ഥാൻ കറൻസിയുടെ രണ്ട് 2,000 നോട്ടും ഒരു 5,000ത്തിന്റെ നോട്ടും പോലീസ് കണ്ടെത്തി.
കൃത്യം നടന്ന ദിവസം ശുചീകരണത്തിനായി പ്രതികൾ ഉസ്ബെക്ക് വനിതയുടെ മുറിയിലേക്ക് എത്തി. മുറിക്കുള്ളിൽ ഉണ്ടായിരുന്നു വിദേശ വനിതയുടെ സമ്മതമില്ലാതെ മുറിയിൽ പ്രവേശിച്ചതിന് യുവതി പ്രതികളായ ജീവനക്കാരോടെ ദേഷ്യപ്പെടുകയും തുടർന്ന് മുഖത്തടിക്കുകയും ചെയ്തു. ഇതെ തുടർന്ന് പ്രതികൾ ഉസ്ബെക്ക് യുവതിയെ കൊലപ്പെടുത്താൻ കാരണായതെന്ന് പോലീസ് അറിയിച്ചു.
കൊലയ്ക്ക് ശേഷം മുറി പുറത്ത് നിന്നും പൂട്ടി പ്രതികൾ രക്ഷപ്പെടുകയായിരുന്നു. സിസിടിവ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഉസ്ബെക്ക് വനിതയെ കൊലപ്പെടുത്തിയത് ഹോട്ടൽ ജീവനക്കാർ തന്നെയാണെന്ന് പോലീസ് കണ്ടെത്തി. മാർച്ച് അഞ്ചാം തീയതിയാണ് ഉസ്ബെക്കിസ്ഥാൻ സ്വദേശിനി ബെംഗളൂരുവിൽ എത്തുന്നത്. അന്ന് മുതൽ ഇവർ തമാസിച്ചിരുന്നത് ഈ ഹോട്ടലിൽ ആയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.