ഇടുക്കി: നെടുങ്കണ്ടത്ത് ദേവാലയത്തിന്റെ മണി മോഷ്ടിച്ച് കടത്താന്‍ ശ്രമം. നെടുങ്കണ്ടം പുഷ്പകണ്ടം സെന്റ് മേരീസ് പള്ളിയുടെ മണിയാണ് നാടോടി സ്ത്രീകള്‍ മോഷ്ടിച്ചത്. ഇവരെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. ദേവാലയത്തിന്റെ പിന്‍ഭാഗത്ത് സ്ഥാപിച്ചിരുന്ന മണി, സമീപത്ത് കിടന്നിരുന്ന ഡസ്‌കില്‍ കയറി നാടോടി സ്ത്രീകള്‍ അഴിച്ചെടുക്കകായിരുന്നു. തുടര്‍ന്ന് ഇത് തുണിയില്‍ പൊതിഞ്ഞ് കടത്താന്‍ ശ്രമിയ്ക്കുന്നതിനിടെ പ്രദേശവാസികളുടെ ശ്രദ്ധയില്‍ പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ തടഞ്ഞ് നിര്‍ത്തുകയും നെടുങ്കണ്ടം പോലിസില്‍ അറിയിക്കുകയുമായിരുന്നു. ഇടുക്കിയുടെ തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ഏതാനും നാളുകളായി മോഷണ ശല്യം രൂക്ഷമാണ്. ആക്രി സാധനങ്ങള്‍ പെറുക്കുന്നതിന്റെ മറവില്‍ നാടോടികള്‍ മോഷണം നടത്തുന്നതായാണ് നാട്ടുകാരുടെ ആരോപണം.


ALSO READ: എല്ലാ മാസവും കൃത്യമായി ക്ഷേമപെൻഷൻ നൽകുന്ന നിലയിലെത്തും; മുഖ്യമന്ത്രി


ഇടമലയാർ ഇറിഗേഷൻ കനാൽ അഴിമതി; 49 പേർ കുറ്റക്കാർ


ഇടമലയാർ ഇറിഗേഷൻ കനാൽ അഴിമതിയിൽ 49 പേർ കുറ്റക്കാരെന്ന് തൃശ്ശൂർ വിജിലൻസ് കോടതി. കനാൽ പുനരുദ്ധാരണ പ്രവർത്തിയുടെ ഭാഗമായി നടന്ന അഴിമതിയിൽ രജിസ്റ്റർ ചെയ്ത 39 കേസുകളിലാണ് കോടതിയുടെ കണ്ടെത്തൽ. പ്രതികൾക്ക് 3 വർഷം തടവും ആറ് ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചു. അഴിമതി നിരോധന നിയമം 13 (1) d പ്രകാരം മൂന്ന് വർഷം തടവ് ശിക്ഷയും രണ്ട് ലക്ഷം രൂപയും, ഗൂഡാലോചനക്ക് 120 B പ്രകാരം മൂന്ന് വർഷം തടവും രണ്ട് ലക്ഷം രൂപ പിഴ, ഐ പിസി 477എ പ്രകാരം മൂന്ന് വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും എന്നിങ്ങനെയാണ് കോടതി ശിക്ഷ വിധിച്ചത്. 


51 പ്രതികളുള്ള കേസിൽ ഒരു പ്രതിയെ മുഴുവൻ കേസുകളിൽ നിന്നും കുറ്റവിമുക്തനാക്കി വെറുതെവിട്ടു. ഒരു പ്രതിയെ മൂന്ന് കേസുകളിൽ വെറുതെ വിടുകയും ബാക്കിയുള്ള രണ്ട് കേസുകളിൽ ശിക്ഷിക്കുകയും ചെയ്തു. പ്രതികളിൽ ആറുപേർ അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലും വിചാരണ വേളയിലുമായി മരണപ്പെടുകയും ചെയ്തു. തൃശ്ശൂർ വിജിലൻസ് കോടതി ജഡ്ജ് ജി അനിലാണ് വിധിപ്രസ്താവിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ ശ്രീ വി.കെ ശൈലജൻ, ശ്രീ സ്റ്റാലിൻ ഇ.ആർ എന്നിവർ ഹാജരായി. 


ഇടമലയാർ ഇറിഗേഷൻ പദ്ധതി പ്രകാരം ചാലക്കുടി കനാൽ പുനരുദ്ധാരണത്തിന്റെ ഭാഗമായി 10,5,72919 കോടിയുടെ അഴിമതി നടന്നുവെന്നാണ് കേസ്. 8 കിലോമീറ്റർ ദൂരത്തിലുള്ള നിർമ്മാണ പ്രവർത്തികൾ 200 മുതൽ 300 മീറ്റർ വരെ ഓരോ കരാറുകാർക്കും വീതിച്ചു നൽകി. എന്നാൽ വേണ്ടത്ര നിർമ്മാണ സാമഗ്രികൾ ഉപയോഗിക്കാതെ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചു എന്നാണ് വിജിലൻസ് കണ്ടെത്തൽ. തുടർന്ന് കേസിൽ കരാറുകാരും ഉദ്യോഗസ്ഥരും അടക്കം 51 പേരെ പ്രതിചേർത്ത് 39 എഫ്ഐആർ രജിസ്റ്റർ ചെയ്തു. അതിൽ 49 പേർ കുറ്റക്കാരാണെന്ന് തൃശൂർ വിജിലൻസ് കോടതി കണ്ടെത്തി. എക്സിക്യൂട്ടീവ് എൻജിനീയറും അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറും എല്ലാ കേസുകളിലും പ്രതികളാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.