പാലക്കാട്: പതിനാറുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അയല്‍വാസിയായ യുവാവ് അറസ്റ്റില്‍. സംഭവം നടന്നത് പാലക്കാട് മണ്ണാറക്കാട് ആണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ ജംഷീറിനെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ വീട്ടിനടുത്തുള്ള സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.


Also Read: Drown Death: തിരുവോണദിവസം മുതലപ്പൊഴിയിൽ കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി


സംഭവം നടന്നത് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ്.  സംഭവ സമയം വീട്ടിൽ പെണ്‍കുട്ടിയും, ഇളയ സഹോദരനും, മുത്തശ്ശിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ശബ്ദം കേട്ട് പെണ്‍കുട്ടിയുടെ മുറിയിലെത്തിയ മുത്തശ്ശിയെ ചവിട്ടി വീഴ്ത്തി പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. 


ജംഷീർ പെണ്‍കുട്ടിയുടെ വായില്‍ തുണി തിരുകി കയറ്റിയ ശേഷം കഴുത്തില്‍ തോര്‍ത്ത് ചുറ്റി ശ്വാസം മുട്ടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആദ്യം വടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.


Also Read: കേരളത്തിൽ നിന്നെത്തുന്നവർക്ക് കർണാടകയിൽ നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്താൻ ശുപാർശ


പെണ്‍കുട്ടിയുടെ നട്ടെല്ലിനും ഗുരുതര പരിക്കുണ്ട്. മാത്രമല്ല പലതവണ രക്തം ഛര്‍ദ്ദിക്കുകയും ചെയ്തു. പെൺകുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി വന്ന ശേഷമേ ലൈംഗിക പീഡനം നടന്നിട്ടുണ്ടോ എന്നറിയാന്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയുള്ളൂ. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.