Drown Death: തിരുവോണദിവസം മുതലപ്പൊഴിയിൽ കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി

 അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെൻറ് വിഭാഗവും സംയുക്തമായി തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹംകണ്ടെത്താനായില്ലായിരുന്നു

Written by - Zee Malayalam News Desk | Last Updated : Aug 24, 2021, 12:41 PM IST
  • അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെൻറ് വിഭാഗവും സംയുക്തമായി തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹംകണ്ടെത്താനായില്ല
  • മത്സ്യത്തൊഴിലാളികളാണ് ഇന്ന് രാവിലെ അനുരാജിൻ്റെ മൃതദേഹം കണ്ടെത്തിയത്.
  • ആറ്റിങ്ങലിലുള്ള ബി കെ ഓട്ടോമൊബൈൽസിലെ ജീവനക്കാരനാണ് മരണമടഞ്ഞ അനുരാജ്
Drown Death: തിരുവോണദിവസം മുതലപ്പൊഴിയിൽ  കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി

Trivandrum: തിരുവോണദിവസം പെരുമാതുറമുതലപ്പൊഴിയിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങി കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി. നഗരൂർ കൊടുവഴന്നൂർ  ഗണപതിയാംകോണം വിളയിൽവീട്ടിൽ  അനിരുദ്ധൻ  മഞ്ജുഷ 
ദമ്പതികളുടെ മകൻ അനുരാജ് (25) ൻറെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. തിരുവോണദിവസം സുഹൃത്തുക്കളുമൊത്ത്  കടലിൽകുളിക്കാനിറങ്ങിയ ഇവരിൽ നാലു പേർ ശക്തമായ തിരയിൽ മുങ്ങി പോവുകയായിരുന്നു.

ഉടൻതന്നെ  സുരക്ഷാ ഗാർഡുകൾ മൂന്നു പേരെ കരയ്ക്ക് എത്തുകയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തുകയും ചെയ്തു. എന്നാൽ അനുരാജിനെ മാത്രം കണ്ടെത്താൻ കഴിഞ്ഞില്ല.

ALSO READ: Moral Police : സുഹൃത്തിനോട് വാട്സ്ആപ്പിൽ ചാറ്റ് ചെയതെന്ന പേരിൽ മലപ്പുറത്ത് അധ്യാപകനെ വീട്ടിൽ കയറി ആക്രമിച്ചു, മനംനൊന്ത് അധ്യാപകൻ ആത്മഹത്യ ചെയ്തു

തുടർന്ന് അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെൻറ് വിഭാഗവും സംയുക്തമായി തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹംകണ്ടെത്താനായില്ല .കഴിഞ്ഞദിവസം മത്സ്യബന്ധനത്തിനായി കടലിലേക്ക് പോയ മത്സ്യത്തൊഴിലാളികളാണ് ഇന്ന് രാവിലെ അനുരാജിൻ്റെ മൃതദേഹം കണ്ടെത്തിയത്. 

ALSO READ: Moral Police : Kannur ൽ സഹപാഠിയായ പെൺക്കുട്ടിക്കൊപ്പം നടന്നതിന് പത്താം ക്ലാസ് വിദ്യാർഥിക്ക് സദാചാരം പറഞ്ഞ് Auto Driver ടെ ക്രൂര മർദനം, CCTV Video പുറത്ത്

ഇവർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ താഴം പള്ളി ലേല പുരി എത്തിച്ച മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി ആറ്റിങ്ങലിലുള്ള ബി കെ ഓട്ടോമൊബൈൽസിലെ ജീവനക്കാരനാണ് മരണമടഞ്ഞ അനുരാജ് 
ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ രണ്ടു മാസങ്ങൾക്ക് മുൻപാണ് അനുരാജ് വിവാഹിതനായത് . ഭാര്യ ഭാഗ്യ,സഹോദരൻ അനുരാഗ്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News