Balussery Rape case | ബാലുശ്ശേരി പീഡന കേസ്, പ്രതിയെ പിടികൂടി പോലീസ്
മറ്റൊരാളുടെ ഫോണില്‍ നിന്ന് സുഹൃത്തുക്കളെ ബന്ധപ്പെട്ടതോടെ ആ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അനേഷണവും പ്രതിയെ പിടികൂടാൻ പോലീസിന് സഹായകമായി.
Kozhikode: ബാലുശേരിയിൽ (Balussery) ഭിന്നശേഷിക്കാരിയെയും ഏഴുവയസുകാരിയെയും പീഡിപ്പിച്ച കേസിലെ (Rape Case) പ്രതി പിടിയിൽ. തൃക്കുറ്റിശേരി സ്വദേശി മുഹമ്മദിനെയാണ് (47) ബാലുശ്ശേരി പോലീസ് (Balussery Police) ഇന്ന് പുലർച്ചെ പിടികൂടിയത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ (Kozhikode Railway Station) നിന്നാണ് മുഹമ്മദ് പിടിയിലായത്.
വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്രതി വീട്ടിലെത്തി 52 വയസുള്ള ഭിന്നശേഷിക്കാരിയെയും പെൺകുട്ടിയെയും പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഇയാൾ ചെന്നൈയിലേക്ക് മുങ്ങി. തിരിച്ച് വീണ്ടും കോഴിക്കോട്ടെത്തിയപ്പോഴാണ് മുഹമ്മദ് പോലീസ് വലയിലായത്. മറ്റൊരാളുടെ ഫോണില്‍ നിന്ന് സുഹൃത്തുക്കളെ ബന്ധപ്പെട്ടതോടെ ആ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അനേഷണവും പ്രതിയെ പിടികൂടാൻ പോലീസിന് സഹായകമായി.
നവംബര്‍ 8ന് രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാരിയും സഹോദരന്റെ മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ തൊഴിലുറപ്പിന് പോയതായിരുന്നു. വീട്ടിലെത്തിയ പ്രതി മടിയിലിരുത്തി പീഡിപ്പിച്ചുവെന്നാണ് ഏഴു വയസ്സുള്ള പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്. കുട്ടി കുതറി ഓടിയപ്പോള്‍ വീട്ടിനകത്ത് കിടക്കുകയായിരുന്ന ഭിന്നശേഷിക്കാരിയെയും പ്രതി ലൈംഗിക പീഡനത്തിനിരയാക്കി. പെണ്‍കുട്ടി തൊഴിലുറപ്പ് ജോലിയുള്ള സ്ഥലത്ത് പോയി അച്ഛമ്മയെ കൂട്ടി കൊണ്ടുവന്നപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.
പ്രതിയെ കണ്ടെത്താനായി പോലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴുവയസുകാരിയെയും, ഭിന്നശേഷിക്കാരിയെയും താമരശേരി മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകുന്നതിനായി ഹാജരാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...