Kalpathi Radholsavam | പാലക്കാട് കൽപ്പാത്തി രഥോത്സവ നടത്തിപ്പിന് പ്രത്യേക അനുമതി വേണമെന്ന ആവശ്യത്തിൽ സർക്കാർ തീരുമാനം ഇന്ന് അറിയിക്കും

തൃശൂർ പൂരം മാതൃകയിൽ രഥോത്സവത്തിന് പ്രത്യേക അനുമതി വേണമെന്നാണ് മലബാർ ദേവസ്വം ബോർഡ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 12, 2021, 10:36 AM IST
  • കൽപാത്തി രഥോത്സവത്തിൻറെ പ്രധാന ചടങ്ങുകളിലൊന്നാണ് രഥപ്രയാണം
  • ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും അനുമതി നിഷേധിച്ചതോടെയാണ് മലബാർ ദേവസ്വം ബോർഡ് സംസ്ഥാന സർക്കാരിനെ സമീപിച്ചത്
  • രഥോത്സവ നടത്തിപ്പിന് പ്രത്യേക അനുമതി വേണമെന്നായിരുന്നു ആവശ്യം
  • മുഖ്യമന്ത്രിക്ക് മുന്നിലാണ് പ്രത്യേക അനുമതിയുമായി ബന്ധപ്പെട്ട ഫയൽ
Kalpathi Radholsavam | പാലക്കാട് കൽപ്പാത്തി രഥോത്സവ നടത്തിപ്പിന് പ്രത്യേക അനുമതി വേണമെന്ന ആവശ്യത്തിൽ സർക്കാർ തീരുമാനം ഇന്ന് അറിയിക്കും

തിരുവനന്തപുരം: പാലക്കാട് കൽപാത്തി രഥോത്സവ (Kalpathi Radholsavam) നടത്തിപ്പിനുള്ള പ്രത്യേക അനുമതിയിൽ സർക്കാർ തീരുമാനം ഇന്നുണ്ടായേക്കും. തൃശൂർ പൂരം മാതൃകയിൽ രഥോത്സവത്തിന് പ്രത്യേക അനുമതി വേണമെന്നാണ് മലബാർ ദേവസ്വം ബോർഡ് (Malabar Devaswom Board) സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ (Chief Minister) നിലപാട് അനുസരിച്ചാകും പ്രത്യേക അനുമതി ലഭിക്കുക. 

കൽപാത്തി രഥോത്സവത്തിൻറെ പ്രധാന ചടങ്ങുകളിലൊന്നാണ് രഥപ്രയാണം. കോവിഡ് പശ്ചാത്തലത്തിൽ രഥപ്രയാണത്തിന് ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും അനുമതി നിഷേധിച്ചതോടെയാണ് മലബാർ ദേവസ്വം ബോർഡ് സംസ്ഥാന സർക്കാരിനെ സമീപിച്ചത്. രഥോത്സവ നടത്തിപ്പിന് പ്രത്യേക അനുമതി വേണമെന്നായിരുന്നു ആവശ്യം.

ALSO READ: Kalpathi Radholsavam : കൽപ്പാത്തി രഥോത്സവം കോവിഡ് സാഹചര്യത്തിൽ തൃശൂർ പൂരം മാതൃകയിൽ നടത്തിയേക്കും; തീരുമാനം ഇന്ന് ഉണ്ടാകാൻ സാധ്യത

ദേവസ്വം വകുപ്പിനും ഈ നിലപാടാണുള്ളത്. മുഖ്യമന്ത്രിക്ക് മുന്നിലാണ് പ്രത്യേക അനുമതിയുമായി ബന്ധപ്പെട്ട ഫയൽ. തൃശൂർ പൂരം മാതൃകയിൽ പ്രത്യേക അനുമതിയുണ്ടായാൽ മാത്രമേ രഥപ്രയാണമടക്കമുള്ള ചടങ്ങുകൾ നടക്കൂ.

ചെറിയ രഥങ്ങൾ വലിക്കാൻ മാത്രമാകും അനുമതി കിട്ടുക. രഥസംഗമം,അന്നദാനം തുടങ്ങിയവ കോവിഡ് പശ്ചാത്തലത്തിൽ ഒഴിവാക്കാൻ ക്ഷേത്ര കമ്മിറ്റി തയ്യാറാണ്. രഥോത്സവത്തിന് പ്രത്യേക അനുമതി ആവശ്യപ്പെട്ട് പാലക്കാട് നഗരസഭ ഇന്നലെ ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News