പത്തനംതിട്ട: പത്തനംതിട്ടയിലെ കനറാ ബാങ്കിൽ (Canara Bank) കോടികളുടെ തട്ടിപ്പ് നടത്തി ജീവനക്കാരൻ മുങ്ങി. ബാങ്കിലെ ജീവനക്കാരനായ കൊല്ലം സ്വദേശി വിജീഷ് വർ​ഗീസാണ് പണം തട്ടിയെടുത്ത് മുങ്ങിയത്. വിവിധ ഇടപാടുകാരുടെ പണമാണ് ഇയാൾ തട്ടിയെടുത്തത്. 14 മാസത്തിനിടെ 8.13 കോടി രൂപയോളമാണ് ഇയാൾ വിവിധ അക്കൗണ്ടുകളിൽ (Account) നിന്ന് തട്ടിയെടുത്തത്. ക്രമക്കേട് കണ്ടെത്തിയതോടെ ഇയാൾ ഒളിവിൽ പോയി. ഇയാൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കാഷ്യർ കം ക്ലർക്കാണ് കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വർ​ഗീസ്. ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധിക‍ൃതർക്ക് ആദ്യം വിവരം ലഭിക്കുന്നത്. 10 ലക്ഷം രൂപ നിക്ഷേപിച്ച അക്കൗണ്ട് ഉടമ അറിയാതെ അക്കൗണ്ട് ക്ലോസ് ചെയ്തതായി പരാതി ലഭിച്ചിരുന്നു. ബാങ്കിന്റെ മറ്റൊരു ശാഖയിലെ ജീവനക്കാരന്റെ ഭാര്യയുടെ പേരിലുള്ള അക്കൗണ്ടായിരുന്നു ഇത്. ഇക്കാര്യം ബാങ്ക് മാനേജറെ (Bank Manager) അറിയിച്ചു. ഇത് ഇടപാടുകൾ കൈകാര്യം ചെയ്തിരുന്ന വിജീഷ് പിഴവ് സംഭവിച്ചതാണെന്ന് മൊഴി നൽകി. തുടർന്ന് ബാങ്കിന്റെ കരുതൽ അക്കൗണ്ടിൽ നിന്ന് പണം നൽകി പരാതി പരിഹരിച്ചു.


ALSO READ: രാജ്യത്തെ ഏറ്റവും വലിയ Bank ഒരു വീഡിയോയിലൂടെ നിങ്ങൾക്ക് Alert നൽകിയിട്ടുണ്ട്, ശ്രദ്ധിക്കുക!


തുടർന്ന് ബാങ്ക് (Bank) നടത്തിയ ഒരു മാസം നീണ്ട ഓഡിറ്റിലാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്. ദീർഘകാലത്തെ ഫിക്സഡ് ഡിപ്പോസിറ്റുകളിൽ നിന്നും കാലാവധി കഴിഞ്ഞിട്ടും പിൻവലിക്കാത്ത അക്കൗണ്ടുകളിൽ നിന്നുമാണ് വിജീഷ് വർ​ഗീസ് പണം തട്ടിയെടുത്തിരുന്നത്. പണം പിൻവലിക്കാനും അക്കൗണ്ട് ക്ലോസ് ചെയ്യാനും അനുമതി നൽകേണ്ട ഉന്നത ഉദ്യോ​ഗസ്ഥരുടെ അസാന്നിധ്യത്തിൽ അവരുടെ കമ്പ്യൂട്ടർ ഉപയോ​ഗിച്ചാണ് വിജീഷ് പണം സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയത്.


തട്ടിപ്പിൽ വിജീഷിന് മാത്രമേ പങ്കുള്ളൂവെന്നാണ് പ്രാഥമിക കണ്ടെത്തിൽ. എന്നാൽ ഇത്രയും വലിയ ക്രമക്കേട് നടന്നിട്ടും തടയാൻ കഴിയാത്തതിൽ ബാങ്ക് മാനേജർ അടക്കം അഞ്ച് പേരെ സസ്പെൻഡ് ചെയ്തു. അതിനിടെ ഭാര്യയ്ക്കും കുട്ടികൾക്കും ഒപ്പം ഒളിവിലാണ് വിജീഷ് വർ​ഗീസ്. ഫെബ്രുവരി 11 മുതലാണ് ഇയാളെ കാണാതായത്. വിജീഷിന്റെയും ഭാര്യയുടെയും മൊബൈൽ ഫോണുകൾ ഫെബ്രുവരി 11 മുതൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.


ALSO READ: Covid പ്രതിരോധത്തിന് കൈത്താങ്ങായി ആർബിഐ; ആരോ​ഗ്യമേഖലയ്ക്ക് വായ്പ ഉറപ്പാക്കാൻ ബാങ്കുകൾക്ക് നിർദേശം


വിജീഷ് ഉപയോ​ഗിച്ചിരുന്ന കാർ കൊച്ചിയിലെ സുഹൃത്തിന്റെ ഫ്ലാറ്റിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. മുൻപ് നേവിയിൽ ഉദ്യോ​ഗസ്ഥനായിരുന്ന വിജീഷ് ഉത്തരേന്ത്യയിൽ ഒളിവിൽ കഴിയുകയാണെന്നാണ്  പൊലീസിന്റെ നി​ഗമനം. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.