ജപ്തി ഭീഷണി: അമ്മയും മരിച്ചു, ആത്മഹത്യയില്‍ ബാങ്ക് മാനേജര്‍ക്കെതിരെ കേസ്?

ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും തി കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ അമ്മയും മരിച്ചു. 

Last Updated : May 14, 2019, 07:29 PM IST
ജപ്തി ഭീഷണി: അമ്മയും മരിച്ചു, ആത്മഹത്യയില്‍ ബാങ്ക് മാനേജര്‍ക്കെതിരെ കേസ്?

തിരുവനന്തപുരം: ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും തി കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ അമ്മയും മരിച്ചു. 

19കാരിയായ പെണ്‍കുട്ടി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. 90% പൊള്ളലേറ്റ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരണമടഞ്ഞു. 

ജപ്തി ഭീഷണിയെ ത്തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ റവന്യൂ മന്ത്രി ഇടപെട്ടു. 

ഇരുവരുടെയും ആത്മഹത്യയ്ക്ക് പിന്നില്‍ ബാങ്കിന് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ബാങ്ക് മാനേജര്‍ക്കെതിരെ കേസെടുക്കുമെന്നാണ് സൂചന.

നെയ്യാറ്റിന്‍കരയിലെ മാരായമുട്ടത്ത് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. വീടും വസ്തുവകകളും ജപ്തിയിലൂടെ നഷ്ടപ്പെടും എന്ന ആശങ്കയാണ് അമ്മയെയും മകളെയും ആത്മഹത്യയിലേയ്ക്ക് നയിച്ചത്.

നെയ്യാറ്റിന്‍കര കാനറ ബാങ്കില്‍ നിന്നും വീട് പണിയാനായി 15 വര്‍ഷം മുന്‍പ് 5 ലക്ഷം രൂപ ഇവര്‍ വായ്പയെടുത്തിരുന്നു. 
ശേഷം 8 ലക്ഷം രൂപ കുടുംബം തിരിച്ചടച്ചു. ബാക്കി നാല് ലക്ഷത്തി എണ്‍പതിനായിരം രൂപ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജപ്തി നോട്ടീസ്.

ഇന്ന് ജപ്തി നടപടി ഉണ്ടാവുമെന്ന സൂചന ലഭിച്ചിരുന്നു. ഈ മാനസിക സംഘര്‍ഷമാകാം ആത്മഹത്യയിലെത്തിച്ചതെന്നാണ് കരുതുന്നത്. 

 

 

Trending News