Covid പ്രതിരോധത്തിന് കൈത്താങ്ങായി ആർബിഐ; ആരോ​ഗ്യമേഖലയ്ക്ക് വായ്പ ഉറപ്പാക്കാൻ ബാങ്കുകൾക്ക് നിർദേശം

മരുന്ന് കമ്പനികള്‍, വാക്സിന്‍ കമ്പനികള്‍, ആശുപത്രികള്‍ എന്നിവക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നൽകി

Written by - Zee Malayalam News Desk | Last Updated : May 5, 2021, 03:24 PM IST
  • രോഗ പ്രതിരോധം, ചികിത്സ, മരുന്ന് നിര്‍മാണം എന്നീ മേഖലയില്‍ വായ്പ സഹായം ആവശ്യമുള്ളവര്‍ക്ക് പണം ലഭ്യമാക്കാനാണ് റിസര്‍വ് ബാങ്ക് ബാങ്കുകളോട് ആവശ്യപ്പെട്ടത്
  • ഇതിനായി 50,000 കോടി രൂപ നീക്കി വെക്കും
  • രോഗ പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട സ്ഥാപനങ്ങള്‍ക്കും ഈ വായ്പ സൗകര്യം ഉപയോഗിക്കാം
  • ഇതിനായി കൊവിഡ് ലോണ്‍ബുക്ക് തയ്യാറാക്കാനും ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി
Covid പ്രതിരോധത്തിന് കൈത്താങ്ങായി ആർബിഐ; ആരോ​ഗ്യമേഖലയ്ക്ക് വായ്പ ഉറപ്പാക്കാൻ ബാങ്കുകൾക്ക് നിർദേശം

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെ നേരിടാന്‍ പണ ലഭ്യത ഉറപ്പാക്കി റിസര്‍വ് ബാങ്ക്. മരുന്ന് കമ്പനികള്‍, വാക്സിന്‍ (Vaccine) കമ്പനികള്‍, ആശുപത്രികള്‍ എന്നിവക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നൽകി. മുന്‍ഗണനാക്രമത്തില്‍ ഈ മേഖലക്കായി 50,000 കോടി രൂപയാണ് റിസര്‍വ് ബാങ്ക് (RBI) അനുവദിച്ചത്. കൊവിഡ് പ്രതിരോധനത്തിന് വിവിധ സംസ്ഥാനങ്ങളെ സഹായിക്കുന്നതിനായി ഓവര്‍ ഡ്രാഫ്റ്റ് കാലവധി 50 ദിവസത്തേക്ക് റിസര്‍വ് ബാങ്ക് നീട്ടി.

കൊവിഡിന്‍റെ (Covid) രണ്ടാം വ്യാപനം സാമ്പത്തിക മേഖലയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് രോഗ വ്യാപനത്തെ നേരിടാന്‍ പണ ലഭ്യത ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. രോഗ പ്രതിരോധം, ചികിത്സ, മരുന്ന് നിര്‍മാണം എന്നീ മേഖലയില്‍ വായ്പ സഹായം ആവശ്യമുള്ളവര്‍ക്ക് പണം ലഭ്യമാക്കാനാണ് റിസര്‍വ് ബാങ്ക് ബാങ്കുകളോട് ആവശ്യപ്പെട്ടത്. ഇതിനായി 50,000 കോടി രൂപ നീക്കി വെക്കും. രോഗ പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട സ്ഥാപനങ്ങള്‍ക്കും ഈ വായ്പ സൗകര്യം ഉപയോഗിക്കാം. ഇതിനായി കൊവിഡ് ലോണ്‍ബുക്ക് തയ്യാറാക്കാനും ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ALSO READ: Oxygen കിട്ടാതെ വീണ്ടും രോ​ഗികൾ മരിച്ചു; തമിഴ്നാട്ടിൽ മരിച്ചത് 11 പേർ

രോഗ വ്യാപനത്തെ തുടര്‍ന്ന് തിരിച്ചടവ് പ്രതിസന്ധിയിലായ വായ്പകളുടെ പുനക്രമീകരണത്തിനും റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ട്.  25 കോടി രൂപ വരെയുള്ള വായ്പകള്‍ക്കാണ് ഈ സൗകര്യം. ഗ്രാമീണ മേഖലയില്‍ വായ്പ സൗകര്യം ഉറപ്പാക്കാന്‍ ചെറുകിട ധനകാര്യ മേഖലയിലും പണം ലഭ്യമാക്കണമെന്നും റിസര്‍വ് ബാങ്ക് (Reserve Bank Of India) നിര്‍ദ്ദശിച്ചിട്ടുണ്ട്.  സംസ്ഥാനങ്ങളുടെ ഓവര്‍ ഡ്രാഫ്റ്റ് പരിധി 36 ദിവസത്തിൽ നിന്നും 50 ദിവസമായി നീട്ടിയതായും റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ വ്യക്തമാക്കി. 35,000 കോടി രൂപയുടെ സര്‍ക്കാര്‍ കടപ്പത്രം വാങ്ങാനും റിസര്‍വ് ബാങ്ക് തീരുമാനിച്ചു. കൊവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയെ വീണ്ടും പരിക്കേല്‍പ്പിക്കുമെന്നാണ് റിസര്‍വ് ബാങ്കിന്‍റെ വിലയിരുത്തല്‍.

ഇടത്തരം ചെറുകിട സംരംഭങ്ങള്‍ക്ക് സെപ്തംബര്‍ 31 വരെ വായ്പ പുന:ക്രമീകരണത്തിന് അവസരമൊരുക്കും. ഇതനുസരിച്ച് ബാങ്കുകള്‍ക്ക് രണ്ട് വര്‍ഷം വരെ മൊറട്ടോറിയം നല്‍കാം. സര്‍ക്കാരിന്‍റെ 35,000 കോടിയുടെ കടപത്രങ്ങള്‍ വാങ്ങും. ഇതിലൂടെ സര്‍ക്കാരിന് കൂടുതല്‍ പണം ലഭിക്കും. സ്മാള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്ക് 10,000 കോടി രൂപ ലഭ്യമാക്കും. മൈക്രോഫിനാന്‍സ് സ്ഥാനങ്ങള്‍ക്ക് 500 കോടി വരെ വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News