Bengaluru Night Party : ബംഗളുരുവിൽ ജംഗിൾ സഫാരിയുടെ മറവിൽ നിശ പാർട്ടി; നാല് മലയാളി യുവതികളടക്കം 28 പേർ അറസ്റ്റിൽ
അറസ്റ്റിലായ മലയാളികൾ ബംഗളുരുവിൽ ഐടി പാർക്കുകൾ ജോലി ചെയ്യുന്നവരും വിദ്യാർഥികളുമാണ്.
Bengaluru : ബംഗളുരുവിൽ (Bengaluru) ജംഗിൾ സഫാരിയുടെ മറവിൽ നിശാപാർട്ടി (Night Party)നടത്തുകയും ലഹരി ഉപയോഗിക്കുകയും ചെയ്ത 28 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ നാല് മലയാളി യുവതികളും ഉൾപ്പെട്ടിട്ടുണ്ട്. അനേകലിലെ ഒരു സ്വകാര്യ റിസോർട്ടിൽ നിന്നാണ് ബെംഗളൂരു പോലീസ് പ്രതികളെ പിടികൂടിയത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
അറസ്റ്റിലായ മലയാളികൾ ബംഗളുരുവിൽ ഐടി പാർക്കുകൾ ജോലി ചെയ്യുന്നവരും വിദ്യാർഥികളുമാണ്. ജംഗിൾ സഫാരിയുടെ മറവിൽ മരിജ്വാന, കൊക്കയ്ൻ തുടങ്ങിയ ലഹരി വസ്തുക്കൾ വിതരണം ചെയ്ത് കൊണ്ടുള്ള പാർട്ടിയായിരുന്നു നടത്തിയിരുന്നത്. പാർട്ടിയിൽ നിന്ന് ആഫ്രിക്കൻ സ്വദേശികളെയും, റഷ്യൻ സ്വദേശികളെയും പിടികൂടിയിട്ടുണ്ട്.
ALSO READ: Prostitution racket: എറണാകുളം കാലടിയിൽ പെൺവാണിഭ സംഘം പിടിയിൽ; അഞ്ച് പേരെ അറസ്റ്റ് ചെയ്തു
പാർട്ടിക്കായി റഷ്യയിൽ നിന്ന് മോഡലുകളെയും ഡിജെയെയും എത്തിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് ബംഗളുരുവിൽ മാത്രമല്ലെന്നും ഇവർ ഇന്ത്യയിലെ വിവിധ സംസ്ഥാങ്ങളിൽ ഇത്തരം പാർട്ടി നടത്താറുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പാർട്ടി നടത്തിയ സ്വകാര്യ റിസോർട്ടിൽ നിന്നും നിരവധി നിരോധിത പുകയില ഉത്പ്പന്നങ്ങളും പിടികൂടിയിട്ടുണ്ട്.
ALSO READ: Kodi Suni| കൊടി സുനിയെ കൊല്ലാൻ 10 ലക്ഷം രൂപക്ക് ജയിലിൽ ക്വട്ടേഷൻ കൊടുത്തത് ആര്? അന്വേഷണം തുടങ്ങി
റിസോർട്ടിൽ നിന്ന് പിടിക്കൂടിയവരിൽ മിക്കയാളുകളും ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ കർണാടകയിലെ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാണ് പാർട്ടി നടത്തിയിരിക്കുന്നത്. അറസ്റിലായവരുടെ വാഹങ്ങളും പൊലീസ് പിടികൂടിയിട്ടുണ്ട്. 14 ബൈക്കുകൾ , ഏഴ് കാറുകൾ എന്നിവയാണ് പോലീസ് പിടികൂടിയത്.
സ്വകാര്യ റിസോർട്ട് ജെഡിഎസ് നേതാവ് കൂടിയായ ശ്രീനിവാസന്റെ ഉടസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. അതുകൂടാതെ പാർട്ടിയുടെ ടിക്കറ്റുകൾ വിറ്റ ആപ്പും കണ്ടെത്തിയിരുന്നു. ഉഗ്രം എന്ന് പേരുള്ള ആപ്പ് വഴിയാണ് ടിക്കറ്റുകൾ വിറ്റത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...