Trivandrum Pocso: പതിനാറ്കാരിക്ക് പീഡനം ഒാട്ടോ റിക്ഷാ ഡ്രൈവർക്ക് പത്ത് വർഷം കഠിന തടവ്, വക്കിലീനും പെൺകുട്ടിക്കും ഭീക്ഷണി

പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആർ.ജയകൃഷ്ണൻ വിധിയിൽ പ്രതിപാദിച്ചു.

Written by - Zee Malayalam News Desk | Last Updated : Sep 17, 2021, 04:59 PM IST
  • തുടർന്ന് ജവഹർ നഗറിലേയ്ക്ക് പോകുന്ന വഴി റോഡിൽ സ്ത്രീകൾ നിൽക്കുന്നത് കണ്ട കുട്ടി ഓട്ടോയിൽ നിന്ന് ചാടി ഇറങ്ങി
  • 2017 ആഗസ്റ്റ് മൂന്നിനാണ് സംഭവം നടന്നത്.
  • പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആർ.ജയകൃഷ്ണൻ വിധിയിൽ പ്രതിപാദിച്ചു.
  • ഭയന്ന കുട്ടി ഓട്ടോ നിർത്താൻ പറഞ്ഞെങ്കിലും ഇയാൾ കേട്ടില്ല.
Trivandrum Pocso:  പതിനാറ്കാരിക്ക്  പീഡനം ഒാട്ടോ റിക്ഷാ ഡ്രൈവർക്ക് പത്ത് വർഷം കഠിന തടവ്, വക്കിലീനും പെൺകുട്ടിക്കും ഭീക്ഷണി

തിരുവനന്തപുരം: കവടിയാറിൽ ഒാട്ടോ റിക്ഷയിൽ വെച്ച് പതിനാറ്കാരിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർക്ക് പത്ത് വർഷം തടവും 45,000 രൂപ പിഴയും. തിരുവനന്തപുരം സ്പെഷ്യൽ അതിവേഗ  കോടതിയാണ് ശിക്ഷ വിധിച്ചത്.

പ്രതി  മലയിൻകീഴ് സ്വദേശി ശ്രീകുമാരൻ നായർ(58) ആണ് ശിക്ഷ നേരിട്ടത്.പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആർ.ജയകൃഷ്ണൻ വിധിയിൽ പ്രതിപാദിച്ചു.

Also Read: National Crime Records Bureau Report 2020 : 2020ൽ രാജ്യത്ത് ഏറ്റവും കൂടുതൽ പീഡന കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് രാജസ്ഥാനിൽ, സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണം നടന്നിരിക്കുന്നത് യുപിയിൽ

2017 ആഗസ്റ്റ് മൂന്നിനാണ്  സംഭവം നടന്നത്. പീഡനത്തിന് ഇരയായ പെൺകുട്ടി കവടിയാറിൽ നിന്ന് പ്രതിയുടെ ഓട്ടോറിക്ഷയിലാണ് കയറിയത്. ഓട്ടോയിൽ സഞ്ചരിക്കവെ പ്രതി കുട്ടിയുടെ കൈയ്യിൽ കടന്ന് പിടിച്ചു ഉമ്മെ വെക്കാൻ ശ്രമിച്ചു. ഭയന്ന കുട്ടി ഓട്ടോ നിർത്താൻ പറഞ്ഞെങ്കിലും ഇയാൾ കേട്ടില്ല. 

തുടർന്ന് ജവഹർ നഗറിലേയ്ക്ക് പോകുന്ന വഴി റോഡിൽ  സ്ത്രീകൾ നിൽക്കുന്നത് കണ്ട കുട്ടി ഓട്ടോയിൽ നിന്ന് ചാടി ഇറങ്ങി. പ്രതി തടയാൻ ശ്രമിച്ചെങ്കിലും കുട്ടി ഓടി കളഞ്ഞു. വീണ്ടും കുട്ടിയെ തിരിച്ച് വിളിച്ച പ്രതി അശ്ലീല ആംഗ്യങ്ങളും ശരീര ഭാഗങ്ങളും പ്രദർശിപ്പിച്ചു എന്നാണ് കേസ്.

ഓട്ടോ നമ്പർ കുറിച്ച് വെച്ചിരുന്ന കുട്ടി അച്ഛനെ വിവരം അറിയിച്ചു. അച്ഛൻ ഉടൻ പരാതി കൊടുത്തതിനാൽ ഓട്ടോ അടക്കം പ്രതിയെ    പൊലീസ് ഉടനെ അറസ്റ്റ് ചെയ്തത്. പിഴ  കൂടാതെ സർക്കാർ നഷ്ടപരിഹാരം കൂടി നൽകണമെന്നും ജഡ്ജി ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ്   മോഹൻ ഹാജരായി.  മ്യൂസിയം പൊലീസാണ് കേസ് രെജിസ്റ്റർ ചെയ്തത്.  വിവിധ വകുപ്പുകൾക്ക് പ്രത്യേകം ശിക്ഷ ഉണ്ടെങ്കിലും അഞ്ച് വർഷം ഒരുമിച്ച് അനുഭവിച്ചാൽ മതി. 

Also Read: അൽഖ്വയ്ദയ്ക്ക് നേരെ ഫ്രഞ്ച് മിറാഷിന്റെ സംഹാര താണ്ഡവം     

അതേ സമയം കേസിന്റെ വിചാരണ വേളയിൽ പ്രതിക്ക് അനുകൂലമായി മൊഴി പറഞ്ഞിലെങ്കിൽ ഇരയായ കുട്ടിയേയും കേസിലെ പ്രോസിക്യൂട്ടറായ ആർ എസ് വിജയ് മോഹനേയും വധിക്കുമെന്ന് കുട്ടിയുടെ അച്ഛനെ ഫോണിലൂടെ ഒരാൾ ഭീഷണിപ്പെടുത്തിയിരുന്നു.എന്നിട്ടും മൊഴി മാറ്റാൻ ഇര  തയ്യാറായില്ല. പേരുർക്കട പൊലീസ് ഈ കേസിന്റെ അന്വേഷണം നടത്തുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News