പരീക്ഷയ്ക്ക് വെച്ച കോപ്പി പ്രണയ ലേഖനമാണെന്ന് തെറ്റിധരിച്ച് പെൺകുട്ടി; വിവരം അറിഞ്ഞ സഹോദരന്മാർ 12കാരനെ കൊന്ന് റെയിൽവെ ട്രാക്കിൽ തള്ളി
Juvenile Crimes in India കൊല്ലപ്പെട്ട് 12കാരൻ കോപ്പി എഴുതിയത് പരീക്ഷയിൽ സഹോദരിയെ സഹായിക്കുന്നതിന് വേണ്ടിയാണ്
പാറ്റ്ന : തന്റെ അരികിൽ വന്ന വീണ പരീക്ഷയ്ക്ക് വെച്ച കോപ്പി പ്രണയ ലേഖനമാണെന്ന് കരുതിയ പെൺകുട്ടി സഹോദരന്മാരെ അറിയിച്ചതിന് തുടർന്ന് 12 വയസുകാരൻ കൊന്ന് കക്ഷ്ണങ്ങളാക്കി. ബീഹാറിൽ ഭോജ്പൂർ ജില്ലയിലെ ഉദ്വന്ത്നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗജരാജ്ഗഞ്ചിലാണ് സംഭവം. അഞ്ചാം ക്ലാസുകാരനായ ദയാ കുമാറാണ് കൊല്ലപ്പെട്ടത്. മരിച്ച കുട്ടിയുടെ മൃതദേഹം സമീപത്തെ റെയിൽവെ ട്രാക്കിൽ നിന്നും പോലീസ് കണ്ടെത്തുകയും ചെയ്തു. സംഭവം നടക്കുന്നത് സ്കൂളിൽ അർധ വാർഷിക പരീക്ഷയ്ക്കിടെ.
ആറാം ക്ലാസിൽ പഠിക്കുന്ന മുതിർന്ന സഹോദരിയെ പരീക്ഷയ്ക്ക് പങ്കെടുപ്പിക്കാനാണ് കൊല്ലപ്പെട്ട കുട്ടി സ്കൂളിൽ എത്തിയത്. സഹോദരിയെ പരീക്ഷയിൽ സഹായിക്കുന്നതിന് വേണ്ടിയാണ് കൊല്ലപ്പെട്ട് 12കാരൻ കോപ്പി എഴുതി പരീക്ഷ ഹാളിന്റെ പുറത്ത് നിന്നും എറിഞ്ഞ് കൊടുത്തത്. എന്നാൽ അത് സഹോദരിക്ക് ലഭിക്കുന്നതിന് പകരം സമീപിത്തിരുന്ന പെൺകുട്ടിയുടെ അരികിലേക്ക് വന്ന് വീഴുകയായിരുന്നു. എന്നാൽ പെൺകുട്ടി ആ കോപ്പി തന്റെ ലഭിച്ച പ്രണയലേഖനമാണെന്ന് കരുതി സഹോദരന്മാരെ വിവരം അറിയിക്കുകയായിരുന്നുയെന്ന് ഗജരാജ്ഗഞ്ച് ഔട്ട്പോസ്റ്റ് ഇൻചാർജ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ALSO READ : Crime News: മദ്യപിക്കാൻ പണം നൽകിയില്ല; ഭാര്യയേയും മകനേയും വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ
പെൺകുട്ടികൾ വിവരം അറിച്ചതിന് തുടർന്ന് ഉടൻ തന്നെ സഹോദരന്മാർ സ്ഥലത്തെത്തി 12കാരൻ ക്രൂരമായി മർദ്ദിക്കുകയും തട്ടികൊണ്ട് പോകുകയും ചെയ്തു. കുട്ടിയെ തട്ടികൊണ്ട് പോയി നാല് ദിവസം കഴിഞ്ഞാണ് മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ പെൺകുട്ടി ബന്ധുക്കളായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ ഹോമിലേക്കും, മറ്റുള്ളവരെ റിമാൻഡ് ചെയ്തുയെന്നും പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...