പാലക്കാട്: Crime News: ലക്കിടി രാജീവ് ഗാന്ധി കോളനിയിൽ ഭാര്യയേയും മകനേയും വെട്ടിപ്പരുക്കേൽപ്പിച്ച കേസിലെ പ്രതിയായ ഗൃഹനാഥൻ അറസ്റ്റിൽ. ഭാര്യ സീനത്ത് മകൻ ഫെബിൻ എന്നിവരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് നസീറിനെ പോലീസ് അറസ്റ്റു ചെയ്തത്. മദ്യപിക്കാൻ പണം ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിനെ തുടർന്നാണ് നസീർ ഇവരെ ആക്രമിച്ചത് എന്നാണ് കേസ്.
Also Read: "സമൂഹത്തിന് തെറ്റായ സന്ദേശം നൽകും"; മാങ്ങ മോഷണ കേസ് ഒത്തുതീർപ്പ് ആക്കുന്നതിനെതിരെ പൊലീസ്
മകനെ വെട്ടുന്നതു കണ്ടു തടയാൻ ശ്രമിച്ച സീനത്തിനും വെട്ടേൽക്കുകയായിരുന്നു. രാജീവ് ഗാന്ധി കോളനിയിലെ വീട്ടിൽ വച്ച് കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം. സീനത്തും മകനും ഒറപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. സീനത്ത് നസീറിന്റെ രണ്ടാം ഭാര്യയാണ്. പോലീസ് അറസ്റ്റു ചെയ്‌ത നസീറിനെ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ഉണ്ടായി. ആക്രമണത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് ഒറ്റപ്പാലം പോലീസ് അന്വേഷിക്കുന്നുണ്ട്.
ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശി പിടിയിൽ!
തിരുവനന്തപുരം: ഓണ്‍ലൈൻ വഴി ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. തിരുവനന്തപുരം സൈബർ പോലീസാണ് പെരുന്തൽമണ്ണ സ്വദേശിയായ മുഹമ്മദ് സോജനെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയായ യുവതിയിൽ നിന്നും നാലര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അന്വേഷണം നടത്തിയപ്പോഴാണ് കോടികളുടെ ഇടപാടുകലെ കുറിച്ചുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചത്.
Also Read: കുഞ്ഞൻ ജിറാഫിനെ ശാപ്പിടാൻ പാഞ്ഞെത്തി സിംഹം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
സംഘം തട്ടിപ്പ് നടത്തിയത് ആമസോണിന്റെ പേരിലുണ്ടാക്കിയ വ്യാജ വെബ് സൈറ്റ് വഴിയായിരുന്നു. ഇവർ ജോലി വാഗ്ദാനം ചെയ്തുകൊണ്ടാണ് തിരുവനന്തപുരം സ്വദേശിയായ യുവതിക്ക് സന്ദേശം നൽകിയത്. സന്ദേശത്തിൽ ഓണ്‍ലൈൻ വഴി സാധനങ്ങൾ കച്ചവടം ചെയ്ത് വീട്ടിലിരുന്നും പണം സമ്പാദിക്കാമെന്നതായിരുന്നുയിരുന്നു പറഞ്ഞിരുന്നത്. അങ്ങനെ പല ഘട്ടങ്ങളിലായി യുവതി നാലരക്ഷം രൂപ ഓണ്‍ ലൈൻ അക്കൗണ്ട് വഴി ഇവർക്ക് കൈമാറിയിരുന്നു. ഒടുവിൽ ഇത് തട്ടിപ്പാണെന്ന് മനസിലായപ്പോള്‍ സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൻ മേൽ അന്വേഷണം ആരംഭിച്ച പോലീസ് ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ ചെന്നെത്തിയത് മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവടങ്ങളിലെ അക്കൗണ്ടുകളിലേക്കായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ യുവതി മഹാരാഷ്ട്ര അക്കൗണ്ടിലേക്ക് കൈമാറിയ പണത്തിൽ നിന്നും മൂന്നു ലക്ഷം മലപ്പുറം സ്വദേശിയായ മുഹമ്മദ് സോജന്റെ അക്കൗണ്ടിലേക്ക് എത്തിയത് ശ്രദ്ധയിൽപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...