തിരുവനന്തപുരം: കാട്ടാക്കട കല്ലാമം ഇലക്കോട് വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കും കാറും സ്റ്റേജ് ഡെക്കറേഷൻ സാധങ്ങളും കത്തിച്ച നിലയിൽ. പന്നിയോട്, ഇലയ്‌ക്കോട്, കല്ലാമം സുമ കോട്ടേജിൽ ആർവിന്റെ വീട്ടിലാണ് സംഭവം. പുലർച്ചെ രണ്ടു മണിയോടെയാണ് തീ പടരുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പുക എയർഹോൾ വഴി വീടിനകത്ത് എത്തുകയും വീട്ടിനുള്ളിൽ ഉറങ്ങികിടന്നവർക്ക് ശ്വാസതടസ്സം ഉണ്ടാകുകയും ചെയ്തതിനെ തുടർന്ന് ഇവർ വീടിന് പുറത്തെത്തിയപ്പോഴാണ് ബൈക്ക് കത്തുന്നത് കണ്ടത്. തുടർന്ന് കാറിലേക്കും തീ പടർന്നു. കാർ പാർക്ക് ചെയ്‌തിരുന്ന പാർക്കിങ് ഏരിയയിൽ ആർവിന്റെ അനുജൻ ജോഫിന്റെ  സ്റ്റേജ് ഡെക്കറേഷൻ സാധങ്ങളും വച്ചിരുന്നു. അവയും അഗ്നിക്കിക്കിരയായി.


ALSO READ: Adoor Crime News: അടൂരിൽ 7 വയസുകാരനെ കഴുത്തറുത്തു കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്തു


ജോഫിന്റെ കടയിൽ സ്ഥലം ഇല്ലാത്തതിനാലാണ് സ്റ്റേജ് ഡെക്കറേഷൻ സാധനങ്ങൾ ഇവിടെ സൂക്ഷിച്ചിരുന്നത്. കത്തി നശിച്ച ഡെക്കേറേഷൻ സാധങ്ങൾക്ക് രണ്ടര ലക്ഷം രൂപ വില വരും. തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വീട്ടുകാർ പൈപ്പിൽ നിന്നും വെള്ളമെടുത്ത് തീയണച്ചു. തുടർന്ന് കാട്ടാക്കട പോലീസും അഗ്നിശമന സേനയും എത്തി.


ഷോർട്ട് സർക്യൂട്ടല്ല തീപിടിത്തത്തിന് കാരണമെന്ന് വീട്ടുകാർ പറയുന്നു. രാത്രി ഉറങ്ങാൻ പോകുന്നതിന് മുൻപ് മുൻവശത്തെ ഗേറ്റ് അടച്ചു കുറ്റി ഇട്ടിരുന്നുവെന്നും തീ കത്തുന്നത് കണ്ട് വീടിന് പുറത്ത് ഇറങ്ങിയപ്പോൾ ഗേറ്റ് തുറന്ന് കിടക്കുകയായിരുന്നെന്നും വീട്ടുടമ പറഞ്ഞു. സംഭവത്തിൽ കാട്ടാക്കട പോലീസിൽ പരാതി നൽകി. പോലീസും വിരലടയാള വിദ​ഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.