കൊച്ചി: ഫോർട്ടുകൊച്ചിയിൽ ബൈക്ക് എസ്ഐയെ ഇടിച്ചിട്ട് നിർത്താതെ പോയി. ഇന്നലെ (ജനുവരി 28) രാത്രി വാഹന പരിശോധനക്കിടെയാണ് ബൈക്കിലെത്തിയ സംഘം എസ്ഐയെ ഇടിച്ചിട്ട് നിർത്താതെ പോയത്. എസ് ഐ സന്തോഷിനാണ് പരിക്കേറ്റത്. രണ്ട് പേരാണ് ബൈക്കിലുണ്ടായിരുന്നത്. പോലീസിനെ കണ്ട് ഇവർ ബൈക്ക് അമിത വേഗതയില്‍ ഓടിക്കുകയായിരുന്നു. ഇവരെ തടയാനുള്ള ശ്രമത്തിനിടെയാണ്  ബൈക്ക് ഇടിച്ച് എസ് ഐ സന്തോഷ് നിലത്തു വീണത്. എസ് ഐയുടെ കൈക്ക് പൊട്ടലുണ്ട്. ബൈക്ക് യാത്രികരെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സമീപത്തെ സിസിടിവി ദൃശ്യം പരിശോധിച്ചാണ് അന്വേഷണം നടത്തുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, കഴിഞ്ഞ ദിവസം കുണ്ടറയിൽ പോലീസിന് നേരെ വടിവാൾ വീശി രക്ഷപ്പെട്ട പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതികൾ ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിൽ ഇന്നും പരിശോധന നടത്തി. പ്രതികളുടെ രണ്ട് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്. പ്രതികൾക്കായി രണ്ടാം ദിവസവും വ്യാപക തെരച്ചിലാണ് പോലീസ് നടത്തിയത്. കുണ്ടറ, ശാസ്താംകോട്ട, ശൂരനാട്, പുത്തൂർ, ഈസ്റ്റ് കല്ലട എന്നീ പോലീസ് സ്റ്റേഷനുകളിലെ 30 ഉദ്യോഗസ്ഥരാണ് തെരച്ചിൽ സംഘത്തിലുള്ളത്.


Also Read: Keralite Found Dead in Poland: പോളണ്ടിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു; കൊലപാതകം വാക്കുതർക്കത്തിനിടെ


 


അടൂർ റസ്റ്റ് ഹൗസ് മർദ്ദനക്കേസ് പ്രതികളായ ലൂയി പ്ലാസിഡ് ആന്റണി ദാസ് എന്നിവർക്കായുള്ള അന്വേഷണമാണ് പോലീസ് ഊർജിതമാക്കിയിരിക്കുന്നത്. ഇവരെ പിടികൂടാൻ ഇന്നലെയാണ് ഇൻഫോപാർക്ക് പോലീസ് കുണ്ടറ കരിക്കുഴിയിലെത്തിയത്. എന്നാൽ പോലീസിനെ കണ്ടതും പ്രതികൾ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.