തൃശൂര്‍: പോളണ്ടില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി സൂരജ് (23) ആണ് കുത്തേറ്റു മരിച്ചത്. ജോര്‍ദാന്‍ പൗരന്മാരുമായുള്ള വാക്കുതര്‍ക്കത്തനിടെയാണ് സൂരജ് കൊല്ലപ്പെട്ടത്. വാക്കുതർക്കത്തിനിടെ മറ്റ് നാല് മലയാളികള്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. പോളണ്ടിൽ സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസറായിരുന്നു കൊല്ലപ്പെട്ട സൂരജ്. അഞ്ച് മാസം മുന്‍പാണ് പോളണ്ടിലേക്ക് പോയത്. സൂരജിൻ്റെ നെഞ്ചിനും കഴുത്തിനുമാണ് കുത്തേറ്റത്. പോളണ്ടിലെ ഇന്ത്യൻ എംബസി വിവരം സ്ഥിരീകരിച്ചു. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടതായി സൂരജിന്റെ തൃശൂരിലെ കൂട്ടുകാർ പറഞ്ഞു. പ്രതികളായ ജോർജിയൻ പൗരന്മാർക്ക് വേണ്ടി തിരച്ചിൽ തുടങ്ങിയതായി പോലീസ് അറിയിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാൻ വീട്ടുകാർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. പോളണ്ടിൽ തുടർച്ചയായി നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്.
കഴിഞ്ഞ ദിവസം പാലക്കാട് സ്വദേശിയായ ഇബ്രാഹിം എന്ന യുവാവ് കുത്തേറ്റു മരിച്ചിരുന്നു. പോളണ്ടിൽ ഐഎന്‍ജി ബാങ്കിലെ ഐടി വിഭാഗം ഉദ്യോഗസ്ഥനായിരുന്നു ഇബ്രാഹിം. അതേസമയം കൊലയുടെ കാരണമോ കൊലയാളിയെക്കുറിച്ചോ പോളണ്ട് എംബസി അധികൃതര്‍ വ്യക്തമാക്കിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. താമസ സ്ഥലത്താണ് ഇബ്രാഹിം കൊല്ലപ്പെട്ടതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. പ്രതി പിടിയിലായെന്ന സൂചനയല്ലാതെ കൊലപാതകത്തിനുള്ള കാരണമോ മറ്റ് വിവരങ്ങളോ ബന്ധുക്കൾക്ക് ലഭിച്ചിട്ടില്ല. ഇബ്രാഹിം താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥനാണ് പിടിയിലായിരിക്കുന്നതെന്ന റിപ്പോർട്ടുമുണ്ട്. പത്ത് മാസം മുന്‍പാണ് ഇബ്രാഹിം പോളണ്ടിലെത്തിയത്.
Also Read: Keralite Found Dead in Poland: പോളണ്ടിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Crime: കയ്യിൽ വെട്ടുകത്തി,വടിവാൾ , മഴു; കഠിനംകുളത്ത് ആയുധങ്ങളുമായി ഗുണ്ടകൾ പിടിയിൽ
തിരുവനന്തപുരം: കഠിനംകുളത്ത് ആയുധങ്ങളുമായി ഗുണ്ടകൾ പിടിയിൽ. തുമ്പ സ്വദേശി ലിയോൺ ജോൺസൺ (33), കുളത്തൂർ സ്റ്റേഷൻ കടവ് സ്വദേശി അഖിൽ (22),കഴക്കൂട്ടം നെട്ടയക്കോണം സ്വദേശി വിജീഷ് ( 36 ) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വർഷം തുമ്പയിൽ യുവാവിന്റെ കാൽ ബോംബെറിഞ്ഞ് തകർത്ത കേസിലെ പ്രതികളാണ് മൂന്ന് പേരും.
ലിയോൺ ജോൺസൺ ഗുണ്ടാ ആക്ട് പ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി ഒരു ദിവസം കഴിഞ്ഞപ്പോഴാണ് ആയുധവുമായി പിടിയിലാവുന്നത്. ഗുണ്ടാ ആക്രമണം നടത്താനുള്ള പരിപാടി ആസൂത്രണം ചെയ്യുന്നതിനിടയിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലാവുന്നത്.
പിടിയിലായവർക്ക് കഴക്കൂട്ടം, തുമ്പ, പേട്ട, അയിരൂർ , കഠിനംകുളം, മംഗലപുരം സ്റ്റേഷനുകളിൽ നിരവധി കേസുകൾ ഉണ്ട്.ലിയോൺ ജോൺസന് 28 ഓളം കേസുകൾ ഉണ്ട്. ഉന്നത ഉദ്യോഗസ്ഥർ കഠിനംകുളം സ്റ്റേഷനിൽ എത്തി പ്രതികളെ ചോദ്യം ചെയ്യും. പ്രതികളിൽ നിന്നും വെട്ടുകത്തി , വടിവാൾ , മഴു തുടങ്ങി ആയുധങ്ങൾ പോലീസ് കണ്ടെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...