തിരുവനന്തപുരം: കഴക്കൂട്ടത്ത് സിപിഎം നേതാവിന്റെ (CPM Leader) വീടിന് നേരെ ബോംബേറ് (Bomb attack). സിപിഎം നെഹ്റു ജങ്ഷൻ ബ്രാഞ്ച് അം​ഗം ഷിജുവിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് ആക്രമണമുണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബൈക്കിലെത്തിയ മൂന്നം​ഗ അക്രമി സംഘമാണ് ആക്രമണം നടത്തിയത്. ​ഗേറ്റ് ചവിട്ടി പൊളിച്ച് അകത്ത് കടന്ന അക്രമി സംഘം വീട് അടിച്ചുതകർത്തു. വീടിന് നേരെ നാടൻ ബോംബാണ് എറി‍ഞ്ഞത്. ഷിജുവും ഭാര്യയും രണ്ട് മക്കളും വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.


ALSO READ: Acid attack | ഇടുക്കിയിൽ യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം, ഒരു കണ്ണിന് കാഴ്ച നഷ്ടമായി


ആക്രമണം രാഷ്ട്രീയപ്രേരിതമല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തുമ്പ-കഴക്കൂട്ടം പോലീസ് സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ലഹരിമാഫിയ സംഘത്തിൽപ്പെട്ടവരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.