Kerala Assembly Session Starts Today: നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; സർക്കാരിനെതിരെ ആഞ്ഞടിക്കാൻ പ്രതിപക്ഷം

Kerala Assembly Session: വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് ഇന്നത്തേക്ക് സഭ പിരിയും. 

Written by - Zee Malayalam News Desk | Last Updated : Oct 4, 2024, 09:03 AM IST
  • പതിനഞ്ചാം നിയമസഭയുടെ പന്ത്രണം സമ്മേളനത്തിന് ഒന്ന് തുടക്കം
  • ആദ്യ ദിനത്തിൽ മുണ്ടക്കൈ ഉരുൾപൊട്ടലിൽ അനുശോചനം അർപ്പിച്ച് സഭ പിരിയും
Kerala Assembly Session Starts Today: നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; സർക്കാരിനെതിരെ ആഞ്ഞടിക്കാൻ പ്രതിപക്ഷം

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ പന്ത്രണം സമ്മേളനത്തിന് ഒന്ന് തുടക്കം.  ആദ്യ ദിനത്തിൽ മുണ്ടക്കൈ ഉരുൾപൊട്ടലിൽ അനുശോചനം അർപ്പിച്ച് സഭ പിരിയും. തുടർന്ന് രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഏഴ് മുതൽ സഭാ സമ്മേളനം ആരംഭിക്കും. 

 
ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനം അവസാനിക്കുന്നത് ഈ മാസം 18 നാണ്. കേരള വെറ്ററിനറി സർവകലാശാല ബിൽ ഉൾപ്പെടെ ആറ് ബില്ലുകളാണ് ഈ സഭാ സമ്മേളന കാലയളവിൽ പരിഗണിക്കുന്നത്. ബില്ലുകൾ പരിഗണിക്കുന്നതിന്റെ സമയക്രമം ഇന്ന് ചേരുന്ന കാര്യോപദേശക സമിതി തീരുമാനിക്കുമെന്നാണ് റിപ്പോർട്ട്.
 
 
തൃശ്ശൂർ പൂരം കലക്കൽ, എഡിജിപി - ആർ.എസ്.എസ് കൂടിക്കാഴ്ച, മുഖ്യമന്ത്രിയുടെ പി.ആർ ഏജൻസി വിവാദം എന്നിവയടക്കം ഭരണപക്ഷത്തിനെതിരായ നിരവധി ആരോപണങ്ങൾ നിറഞ്ഞു നിൽക്കുന്ന ഈ സമയത്താണ് നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ സഭയിൽ സർക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള എല്ലാ ഒരുക്കങ്ങളും എടുത്തിരിക്കുകയാണ് പ്രതിപക്ഷം.  
 
മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖവും ഇന്ന് ചർച്ചയാകും.  കഴിഞ്ഞ ദിവസം വിവാദ അഭിമുഖത്തിൽ മുഖ്യമന്ത്രി വിശദീകരണം നൽകിയിരുന്നെങ്കിലും ഇതിൽ പ്രതിപക്ഷം തൃപ്തരല്ലയെന്നാണ് റിപ്പോർട്ട്.  സർക്കാരോ മുഖ്യമന്ത്രിയോ ഒരു പിആർ ഏജൻസിയെയും അഭിമുഖത്തിനായി ഏർപ്പെടുത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതും. ദ ഹിന്ദു ദിനപത്രം താൻ പറയാത്ത കാര്യങ്ങളാണ് അഭിമുഖത്തിൽ ചേർത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
 
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News