Aryan Khan Drug Case : ആര്യൻ ഖാനെ കോടതി 3 ദിവസം കൂടി കസ്റ്റഡിയിൽ വിട്ടു, താരപുത്രന്റെ കൈയ്യിൽ നിന്ന് മയക്ക് മരുന്ന് ലഭിച്ചിട്ടില്ലയെന്ന് NCB
Sharukh Khan Son ആര്യൻ ഖാനെ (Aryan Khan) കോടതി 3 ദിവസത്തെ NCB കസ്റ്റഡിയിൽ വിട്ടു. ഒരാഴ്ചത്തേക്ക് ആര്യൻ ഖാൻ ഉൾപ്പെടെയുള്ള മൂന്ന് പ്രതികളെ കസ്റ്റഡയിൽ വിട്ട് കിട്ടണമെന്നായിരുന്നു നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കോടതിയിൽ ആവശ്യപ്പെട്ടത്.
Mumbai : ബോളിവുഡ് സൂപ്പർ താരം ഷാറൂഖ് ഖാന്റെ മകൻ (Sharukh Khan Son) ആര്യൻ ഖാനെ (Aryan Khan) കോടതി 3 ദിവസത്തെ NCB കസ്റ്റഡിയിൽ വിട്ടു. ഒരാഴ്ചത്തേക്ക് ആര്യൻ ഖാൻ ഉൾപ്പെടെയുള്ള മൂന്ന് പ്രതികളെ കസ്റ്റഡയിൽ വിട്ട് കിട്ടണമെന്നായിരുന്നു നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കോടതിയിൽ ആവശ്യപ്പെട്ടത്. മുംബൈയിലെ എക്സപ്ലനേഡ് കോടതിയാണ് ആര്യനെ NCB കസ്റ്റഡിയിലേക്ക് വീണ്ടും അയച്ചത്.
അതേസമയം ആര്യന്റെ കൈയ്യിൽ നിന്ന് മയക്ക് മരുന്നുകൾ ലഭിച്ചോ എന്ന് കോടതി ചോദിച്ചപ്പോൾ താരപുത്രന്റെ കൈയ്യിൽ നിന്ന് മയക്ക് മരുന്ന് ലഭിച്ചിട്ടില്ലയെന്ന് NCB കോടതിയെ അറിയിച്ചു. കേസിൽ മറ്റ് പ്രതികളായ അർബാസ് സേത് മർച്ചന്റെ പക്കൽ നിന്ന ് 5 ഗ്രാം ചരസും നടി മുൻമുൻ ധമേച്ചയിൽ നിന്ന് 6 ഗ്രാം ചരസുമാണ് കണ്ടെത്തിയതെനന് എൻസിബി കോടതിയെ ആറിയിച്ചു.
കഴിഞ്ഞ ദിവസം കോടതി ആര്യനെ ഒരു ദിവസത്തേക്കായിരുന്നു എൻസിബി കസ്റ്റഡിയിലേക്ക് വിട്ടത്. മണിക്കൂറുകളോമുള്ള എൻസിബിയുടെ ചോദ്യം ചെയ്തിലിന് ശേഷമാണ് താരപുത്രന്റെയും സുഹൃത്തുക്കളുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ആര്യൻ ഖാനിനോടൊപ്പം ഉറ്റ സുഹൃത്തായ അർബാസ് മർച്ചന്റ് നടിയും മോഡലുമായ മുൻമുൻ ധമേച്ച എന്നിവരുടെ അറസ്റ്റാണ് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ രേഖപ്പെടുത്തി.
മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോകുന്ന റേവ് പാർട്ടി സംഘടിപ്പിച്ച ക്രൂസ് കപ്പലിലാണ് ലഹരി ഉത്പനങ്ങൾ എൻസിബി കണ്ടെത്തിയത്. എൻസിബിയുടെ രണ്ടാഴ്ച നീണ്ട അന്വേണത്തിനൊടുവിലാണ് ഇന്നലെ ശനിയാഴ്ച ഒക്ടോബർ 2ന് ക്രൂയിസ് കപ്പലിൽ റെയ്ഡ് സംഘടിപ്പിച്ചത്. മാരക മയക്ക് മരുന്നകളായ MDMA, കൊക്കെയ്ൻ, മെഫെഡ്രോൺ, ചരസ് തുടങ്ങിയവയാണ് എൻസിബി ക്രൂസിൽ നിന്ന് പ്രതികളിൽ പക്കൽ നിന്ന് കണ്ടെത്തിയത്.
ALSO READ : Aryan Khan | ഷാരൂഖിൻറെ മകൻ ആര്യൻ ഖാനെയും ചോദ്യം ചെയ്യുന്നു, റെയിഡിൽ അറസ്റ്റിലായത് 10 പേർ
യാത്രക്കാരുടെ വേഷത്തിൽ ഉദ്യോഗസ്ഥർ കപ്പലിൽ കയറി പറ്റുകയായിരുന്നു. കപ്പൽ മുംബൈ തീരം വിട്ട് നടക്കടലിൽ എത്തിയപ്പോഴാണ് ലഹരി പാർട്ടി ആരംഭിച്ചത്. തുടർന്ന് എൻസിബി ഉദ്യോഗസ്ഥർ പ്രതികളെ പിടികൂടുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...