Sreenivasan Murder Case : പാലക്കാട് ശ്രീനിവാസൻ കൊലപാതക കേസിൽ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
Palakkad Sreenivasan Murder Case ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനായ കൊടുവായൂർ ജിഷാദ് ബിയുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്.
പാലക്കാട് : പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതക കേസിൽ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനായ കൊടുവായൂർ സ്വദേശി ജിഷാദ് ബിയുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. പ്രതിക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടോ എന്ന് തുടങ്ങിയ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
ഏറ്റവും ഒടുവിലായി ഏപ്രിൽ 26ന് കൊല്ലേണ്ടവരുടെ പട്ടിക തയ്യറാക്കി പരക്കുന്നം സ്വദേശി റിഷിലിനെയാണ് പോലീസ് പിടികൂടിയത്. ഇയാൾ തയാറാക്കിയ പട്ടികയിൽ മൂന്നുപേരാണ് ഉണ്ടായിരുന്നത്. അതിൽ ഒരാളായിരുന്നു കൊല്ലപ്പെട്ട ശ്രീനിവാസൻ. കൊലപാതകത്തിൽ ആറുപേരാണ് നേരിട്ട് പങ്കെടുത്തത്. അതിനിടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യസൂത്രധാരൻ ആലത്തൂർ ഗവൺമെന്റ് ജിഎംഎൽപി സ്കൂളിലെ അധ്യാപകനായിരുന്നു ബാവ മാസ്റ്ററെ മെയ് ആറിന് പോലീസ് പിടികൂടിയരുന്നു.
ALSO READ : Sanjith Murder Case: സഞ്ജിത്ത് കൊലപാതക കേസിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ
കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള ഒരാളായ ഇഖ്ബാലിനെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കൊലപാതക സമയത്ത് ഇയാൾ ഉപയോഗിച്ച വാഹനവും കണ്ടെത്തിയിരുന്നു. മാത്രമല്ല സംഘത്തിന് അകമ്പടി പോപ്പ് മാരുതി കാറിലാണ് ആയുധങ്ങൾ എത്തിച്ചതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വിഷുദിനത്തിലാണ് പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകത്തിന് തുടക്കമിടുന്നത്. എസ്ഡിപിഐ പ്രവർത്തകൻ സുബൈർ പള്ളിയിൽ നിന്നും മടങ്ങവെ അയാളെ പിതാവിന്റെ മുന്നിലിട്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് പിറ്റേ ദിവസം ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.